Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
11 ആഗസ്റ്റ് 2025

മാങ്കാവ് പന്തീരങ്കാവ് റോഡ് 18 മീറ്ററായി നവീകരിക്കാനുള്ള സർക്കാർ തീരുമാനം വെള്ളം ചേർക്കാതെ നടപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു. 
ഈ ആവശ്യമുയർത്തി പന്തീരങ്കാവ് യു പി സ്കൂളിൽ നടന്ന വിവിധ മേഖലകളും രാഷ്ടീയ പാർട്ടികളും പങ്കെടുത്ത യോഗത്തിൽ ജനകീയ സമിതി രൂപീകരിച്ചു. എം എൻ ജനാർദ്ദനൻ അടിയോടി അധ്യക്ഷനായി.
 ചടങ്ങിൽ മൂപ്പിൽ ദാസൻ, ഒളവണ്ണ പഞ്ചായത്ത് അംഗങ്ങളായ ഇ.എം.വിനോദ്, ജയരാജൻ, ധനേഷ് കുമാർ കൂടാതെ കെകെ.മഹേഷ്,
കെ.പി.രാധാകൃഷ്ണൻ, ഡി.എം.
ചിത്രാകരൻ, പി.എം.അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു. ജനകീയ സമിതിയുടെ ചെയർമാനായി ഇ എം വിനോദിനെയും വൈസ് ചെയർമാനായി എം എൻ ജനാർദ്ദനൻ അടിയോടിയെയും കൺവീനറായി മൂപ്പിൽ ദാസനെയും യോഗം തീരുമാനിച്ചു.
റോഡ് 18 മീറ്ററിൽ തന്നെ നിർമ്മിക്കണം
എന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

റോഡിൻ്റെ വീതികുറക്കണമെന്ന ആവശ്യവും സമ്മർദ്ദവും ചില കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതെന്നും ഭാരവാഹികൾ നാട്ടുവാർത്തയോട് പറഞ്ഞു.

Post a Comment