Header Ads Widget

Responsive Advertisement
കുന്നത്തുപാലം
9 ഏപ്രിൽ 2025

വിദ്യാർത്ഥിനിക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് ജയിലായി.
കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷനിൽ വെച്ച് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പുത്തൂർമഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33) നെയാണ് നല്ലളം പോലീസ്  പിടികൂടിയത്.
08.04.25 ന് ചൊവ്വാഴ്ച  വൈകീട്ട്  കാറിൽ സൈഡ് സീറ്റിലിരുന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷനിലെ ഫാൻസി ഷോപ്പിനു മുമ്പിൽ റോഡ് ബ്ലോക്കായ സമയം പ്രതി തൻെറ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആംഗ്യം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ  പോക്സോ നിയമപ്രകാരം  നല്ലളം പോലീസാണ് പ്രതിയെ പിടികൂടിയത്. നല്ലളം
സ്റ്റേഷൻ ഇൽസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിൽ  കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment