കോഴിക്കോട്
25 ഒക്ടോബർ 2025
പയ്യടി മീത്തൽ കണ്ണുംചിന്നം പാലത്ത് നിന്നും സ്വകാര്യ വ്യക്തിയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ച മൂവർസംഗം പൊലീസിൻ്റെ പിടിയിലായി.
കുന്ദമംഗലം കുനിയിൽ വീട്ടിൽ വൈശാഖ് (21) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
തേങ്ങാ കച്ചവടം ചെയ്യുന്ന പന്തീരാങ്കാവ് സ്വദേശി വിബീഷിന്റെ കണ്ണും ചിന്നം പാലത്തുള്ള ഷെഡ്ഡിൽ നിന്നും നിരന്തരം തേങ്ങ കളവ് പോകുന്നത് ശ്രദ്ധയിൽപ്പെട്ട വിബീഷ് ഷെഡ്ഡിൽ സി.സിടി.വി. ക്യാമറ വെക്കുകയായിരുന്നു. തുടർന്ന് 21.10.2025 തിയ്യതി വീണ്ടും ഷെഡ്ഡിൽ നിന്നും തേങ്ങയും അടക്കയും മോഷ്ടിക്കുന്നത് ക്യാമറയിൽ പതിഞ്ഞു.
ഒരാൾ പൂട്ടിയിട്ട ഷെഡിന്റെ പിറകിലെ
ഷീറ്റ് മാറ്റി ഉള്ളിൽ കയറുന്നതും ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന തേങ്ങയും അടക്കയും ചാക്കിലാക്കി എടുത്ത് കൊണ്ട് പോകുന്നതും സഹായികളായി പുറത്ത് രണ്ട് പേര് നിൽക്കുന്നതും ക്യാമറയിലുണ്ട്. തുടർന്ന് 24.10.2025 ന് രാത്രി ഷെഡ്ഡിൽ നിന്നും തേങ്ങ ചാക്കിലാക്കി മോഷണം നടത്തുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞു വെച്ച് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ നിധിൻ, ഫിറോസ്, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ ജയചന്ദ്രൻ, CPO ജിത്തു എന്നിവരടങ്ങുന്ന സംഘം ഉടൻതന്നെ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
പ്രതികൾ സമാന രീതിയിൽ മറ്റെവിടെനിന്നെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം
പോലീസ് തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ