Header Ads Widget

Responsive Advertisement
കുറ്റിക്കാട്ടൂർ
27 ഡിസംബർ 2025

രാമനാട്ടുകര കുറ്റിക്കാട്ടൂർ വഴി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന അനുഗ്രഹം ബസ്സിലെ കണ്ടക്ടർക്ക് നേരെ അക്രമണം. ഓട്ടോ ഡ്രൈവർ കത്തി ഉപയോഗിച്ച് കുത്തി. കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റു.
 
ഇന്ന് രാവിലെ 10.30 ഓടെയാണ് അക്രമണം ഉണ്ടായത്. ബസ്സിന് തൊട്ട് മുമ്പിലായി സമാന്തര സർവ്വീസ് നടത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതാണ്
അക്രമത്തിൽ കലാശിച്ചത്. ഓട്ടോ ഡ്രൈവർമാർ സംഘടിച്ചെത്തി അക്രമണം നടത്തിയെന്നാണ് ബസ് ജീവനക്കാർ പൊലീസിൽ നൽകിയ പരാതി. 
ബസ്സിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ അക്രമണം നടത്തിയ ഡ്രൈവറുടെ കയ്യിലുള്ള കത്തി വ്യക്തമായി കാണാം. കത്തി കൊണ്ട് കൈക്ക് പരിക്കേറ്റ ബസ് കണ്ടക്ടർ അരുൺ ചികിത്സ തേടിയിട്ടുണ്ട്.
മെഡിക്കൽ കോളജ് പോലീസ് സംഭവത്തിൽ കേസെടുത്ത്  അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പന്തീരങ്കാവ് മേഖല ആവശ്യപ്പെട്ടു.
 അല്ലാത്തപക്ഷം രാമനാട്ടുകര 
പന്തീരങ്കാവ്  മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എല്ലാ ബസ്സ് ജീവനക്കാരും ഓണർമാരും സമരത്തിനിറങ്ങുമെന്നും
ഭാരവാഹികൾ വ്യക്തമാക്കി.

 
 

Post a Comment