പാലാഴി
6 ജനുവരി 2026
വിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേർ MDMA യുമായി പിടിയിലായി
പാലാഴി പയ്യടിതാഴത്ത് വാടക വീട്ടിൽ താമസിച്ചുവന്ന
കുറ്റ്യാടി മൊയിലോതറ സ്വദേശി ദിവൃ 39/25 എന്നിവരെ 8.32 ഗ്രാം
MDMA യുമായി കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിനിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്.
15 വർഷത്തെ സൈനികസേവനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ സിഗിൻ ചന്ദ്രൻ കോഴിക്കോട് ഭാഗത്ത് ബിസിനസ് നടത്തുന്നതിനായി പാലാഴി ഭാഗത്ത് വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു ഈ സമയത്ത് സൗഹൃദത്തിലായ ഷാഫിയും മറ്റും സിഗിൻ ചന്ദ്രനെ ലഹരിയുടെ വഴിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇയാളെ ലഹരി കച്ചവടത്തിലേക്ക് എത്തിച്ചത്. പന്തീരാങ്കാവ് സ്റ്റേഷനിലെ എസ് ഐ ജെയിൻ, എസ് സി പി ഒ പ്രമോദ് സി പി ഓ അതുല്യ, അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ