പന്തീരങ്കാവ്
25 ജൂലൈ 2025
കോഴിക്കോട് പന്തിരങ്കാവിനു സമീപം മുതുവനത്തറ ചാലിക്കരയിൽ
കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.
ചാലിക്കര മൂത്തേടത്ത് മീത്തൽ ചിത്തിരയിൽ ധീരജ് (21)ആണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെ ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസർ ജി ഗിരീഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഒന്നര കിലോ കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു. പ്രദേശത്ത് വ്യാപകമായി ലഹരി വില്പനയും ഉപയോഗവും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചാലിക്കരയിൽ എക്സൈസിന്റെ പരിശോധന.
കഞ്ചാവ് കൊണ്ടുവന്ന് ചില്ലറയായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ധീരജ് ലഹരി ഉപയോഗിക്കുന്ന ആളുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതിക്ക് കഞ്ചാവ് നൽകുന്നവരെ കുറിച്ചും പ്രതിയിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും എന്ന് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി ഗിരീഷ് കുമാർ പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ യുഗേഷ് ബി, പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ
രജുൽ.ടി, സവീഷ്.എ, വനിതാ
സിവിൽ എക്സെസ് ഓഫീസർ
മഞ്ചുള.എൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ