പന്തീരാങ്കാവ്:
18 ആഗസ്റ്റ് 2025
പന്തീരാങ്കാവ് ഗണേശസാധനാകേന്ദ്രം -
ശ്രീമംഗളചണ്ഡികാമഹാവിനായക ക്ഷേത്രത്തിൽ ആഗസ്റ്റ് 25 മുതൽ 28 വരെയാണ് വിനായകചതുർത്ഥി മഹോത്സവം നടക്കുന്നത്.
വിഘ്‌നവിനാശകനായ വിനായകഭഗവാൻ്റെ പ്രീതിക്കായിട്ടാണ് വിനായകചതുർത്ഥി മഹോത്സവം നടത്തുന്നത്. തുടർച്ചയായ 29-ാം വർഷവും ഗണേശസാധനാകേന്ദ്രത്തിൽ വിപുലമായ ആഘോഷങ്ങങ്ങളാണ് സംഘടിപ്പിക്കന്നത്.
ആഗസ്‌റ്റ് 25ന് ധ്വജാരോഹണത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിവിധ പൂജകൾ, ഹോമങ്ങൾ, ഗണേശ-ലളിതാസഹസ്രനാമ ലക്ഷാർച്ചനകൾ, ചതുരാവൃത്തി തർപ്പണം, പ്രഭാഷണം, നൃത്ത നൃത്ത്യങ്ങൾ, കലാപരിപാടികൾ, ചണ്‌ഡികാഹോമം, വിനായകചതുർത്ഥി ദിനമായ ആഗസ്റ്റ് 27 രാവിലെ
1008 കൊട്ടത്തേങ്ങകൊണ്ടുള അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഗണേശസഹസ്രനാമാർച്ചന,
സകലവിദ്യാദായകഹോമം,
മഹാപൂർണ്ണാഹുതി
അമൃതഭോജനം, എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമയി നടക്കും.ഗണേശസാധനാകേന്ദ്രം ആചാര്യ ശ്രീലശ്രീ ആനന്ദ്യംബാ പരിപാടികൾക്ക് നേതൃത്വം വഹിക്കും.
വിനായക ചതുർത്ഥി മഹോത്സവത്തിന്
ഉള്ള ഒരുക്കങ്ങൾ ഗണേശ സാധനാ കേന്ദ്രത്തിൽ തുടങ്ങിക്കഴിഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ