05 സപ്തംബർ 2025
ഒണാവും നബിദിനവും ഒന്നിച്ചെത്തിയത് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമേകി. ആഘോഷങ്ങളിൽ ജാതിമത ഭേദമില്ലാതെ ഒന്നിച്ചണിനിരന്ന് മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും തെളിവുള്ള കാഴ്ചകളാണ് ഈ ദിനം നമുക്ക് സമ്മാനിച്ചത്.
പാലാഴി മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികൾ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകിയതും നല്ല മാതൃകയായി.
പാലാഴി മഹല്ല് കമ്മറ്റിയുടെ നബിദിന ഘോഷയാത്ര രാവിലെ 7.30 ഓടെയാണ് ആരംഭിച്ചത്. മഴയെ അവഗണിച്ച് കുട്ടിക ളടക്കം നൂറുകണക്കിന് പേരാണ് വർണ്ണശബളമായ ഘോഷയാത്രയിൽ അണിനിരന്നത്. ക്ഷേത്ര ഭാരവാഹികൾ പാലാഴി അത്താണിയിലാണ് നബിദിന ഘോഷയാത്രക്ക് സ്വീകരണം ഒരുക്കിയത്. ക്ഷേത്രത്തിൽ തിരുവോണ പൂക്കളം ഒരുക്കിയ ശേഷമാണ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അത്താണിയിൽ എത്തിയത്. 8 മണിയോടെ കൊടികളും പാട്ടും കളികളുമായി നബിദിന ഘോഷയാത്രയും അത്താണിയിലെത്തി.
തുടർന്ന് ക്ഷേത്ര - മഹല്ല് കമ്മറ്റി ഭാരവാഹികൾ പരസ്പരം ആശ്ലേഷിച്ചു, മിഠായി വിതരണം ചെയ്ത് ആശംസകൾ കൈമാറി. ഇത് സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും നല്ല സന്ദേശമായി.
പോയ വർഷങ്ങളിലും എല്ലാ ആഘോഷങ്ങളിലും ഒന്നിച്ച് അണിനിരന്നും പരസ്പരം മധുരം കൈമാറിയും നമ്മൾ ഒന്നാണ് എന്ന സന്ദേശം ഉയർത്തിയ നാടാണ് പാലാഴി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ