പാലാഴി
21 ആഗസ്റ്റ് 2025
ഉൾപ്പെടെ മൂന്ന് പേരെ കടിച്ചത് പേപ്പട്ടി തന്നെ. പൂക്കോട് വെറ്റനറി കോളജിൽ നടത്തിയ പരിശോധനയിൽ നായക്ക്
പേ ഉണ്ടെന്ന് വ്യക്തമായി.
തിങ്കളാഴ്ച രാവിലെ ആയിരുന്നു ഇരിങ്ങല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് പേപ്പട്ടി അക്രമം ഉണ്ടായത്.
പ്ലസ് വൺ വിദ്യാർത്ഥി അഭയ്, പുഴമ്പുറത്ത് മീത്തൽ മല്ലിക, രാജേന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്.
എല്ലാവരും സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയോടെ തന്നെ കുന്നിൻ്റെ കിഴക്ക് ഭാഗത്തുള്ള വീട്ടിലും ഇതേ വെള്ള
നിറമുള്ള നായയ എത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്‌ച രാവിലെയോടെ ദേശീയ പാതയോരത്തും കണ്ട നായയെ
വൈകീട്ട് ദേശീയപാതയിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളായ
രാധാകൃഷ്ണൻ ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ നായയുടെ ജഡം പൂക്കോട് എത്തിച്ച് നടത്തിയ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ