Header Ads Widget

Responsive Advertisement
കോഴിക്കോട് 
01 നവംബർ 2025

വനം വകുപ്പ് വിജിലൻസിലെ സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ പി.ജിതേഷിന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ലഭിച്ചു. ചാത്തമംഗലം ചൂലൂരിന് സമിപം പാലക്കാടി സ്വദേശിയായ
ജിതേഷ് ഇത്തവണ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനാകുന്ന കോഴിക്കോട് ജില്ലയിലെ ഏക വനം വകുപ്പ് ഉദ്യോഗസ്ഥനാണ്.
ജില്ലയിലെ മികച്ച വനം സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാണ്
പി ജിതേഷിന് ഈ അംഗീകാരം ലഭിച്ചത്.വനം വകുപ്പിലെ സുപ്രധാനമായ ഒട്ടനവധി കേസുകളിൽ പ്രതികളെ പിടികൂടുന്നതിനും രഹസ്യാന്വേഷണത്തിലും വിവരശേഖരണത്തിലും സുപ്രധാന പങ്കു വഹിച്ചവനം വകുപ്പ് ഉദ്യോഗസ്ഥനാണ്
പി ജിതേഷ്.
നിരവധി ചന്ദന മോഷണ കേസുകളിലും വന്യമൃഗ വേട്ട കേസുകളിലെ പ്രതികളെ പിടികൂടുന്നതിനും മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ തോൽപ്പെട്ടിയിൽ വന്യജീവി സങ്കേതത്തിൽ ഫോറസ്റ്റ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചാണ്
ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ സേവനത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും മികച്ച സേവനത്തിനുള്ള വനം വകുപ്പിലെ ഗുഡ് സർവീസ് എൻട്രിയും പ്രശംസാ പത്രങ്ങളും നേടിയിട്ടുണ്ട്.
പാലക്കാടി പാലച്ചോട്ടിൽ പൊന്നാട്ടുപുറത്തെ ഗംഗാധരൻ, ശ്യാമള ദമ്പതികളുടെ മൂത്തമകനാണ് 
പി ജിതേഷ്.ഭാര്യ: ശ്രുതി,മക്കൾ: ദേവിദക്ഷ, ധൻവികദക്ഷ .

Post a Comment