Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
16 നവംബർ 2025


മണക്കടവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ബുളളറ്റ്
ഇടിപ്പിച്ച് തള്ളിയിട്ട് മാല കവരാൻ ശ്രമിച്ച കേസിലെ പ്രതി മണിക്കൂറുകൾക്ക് ഉള്ളിൽ  പൊലീസിൻ്റെ പിടിയിലായി. കല്ലായി സ്വദേശി ആദിൽ മുഹമ്മദ്(30) നെ കോഴിക്കോട് ഡി. സി. പി. അരുൺ കെ. പവിത്രൻ IPS ൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക് ACP സിദ്ധീഖിൻറെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്.
പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ എന്ന സ്ഥലത്ത് വെച്ച് ശനിയാഴ്ച രാവിലെയാണ് മാല പൊട്ടിക്കാൻ ശ്രമം നടന്നത്.
പന്തീരങ്കാവ് സ്വദേശി പ്രസീദയും മകളുമൊന്നിച്ച് സ്കൂട്ടറിൽ പോവുമ്പോഴാണ് ബുള്ളറ്റിലെത്തിയ പ്രതി ഇടിച്ചിട്ടത്. തെറിച്ച് വീണ പ്രസീദയുടെ മാല പിടിച്ചു പറിക്കാനുള്ള പ്രതിയുടെ ശ്രമം പ്രസീദ ചെറുത്തതോടെ പ്രതി ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. പ്രസീദക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തു.

ഉടൻ തന്നെ പന്തീങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടാതെ സിറ്റി ക്രൈം സ്ക്വാഡും സ്ഥലത്തെത്തി സമീപ പ്രദേശങ്ങളിലെ  നൂറോളം CCTV  ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ രാത്രി ഒമ്പതു മണിയോടെ  പ്രതിയെ വലയിലാക്കുകയും ചെയ്തു. വാടകക്ക് എടുത്ത ബുള്ളറ്റിലാണ് പ്രതി മാല പൊട്ടിക്കാൻ ഇറങ്ങിയത്.
ഗൾഫിലായിരുന്ന പ്രതി രണ്ടു വർഷമായി നാട്ടിൽ എത്തിയിട്ട്. സാമ്പത്തിക ബാധ്യത മറികടക്കാനാണ് പിടിച്ചുപറിയിലേക്ക് തിരിഞ്ഞത്.
ഇയാൾ മറ്റു കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പന്തീരങ്കാവ് ഇൻസ്പെക്ടർ ഇൻ ചാർജ്  എസ് സതീഷ്കുമാർ എസ് ഐ മാരായ നിധിൻ എ , ഫിറോസ് എ.കെ,
 സി.പി.ഒ അരുൺ ഘോഷ് പി.പി,
സിറ്റി ക്രൈം സ്ക്വാഡ് എഎസ്ഐ ഹാദിൽ കുന്നുമ്മൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം തുടങ്ങിയവരാണ്  അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment