Header Ads Widget

Responsive Advertisement
കോഴിക്കോട് 
03 നവംബർ 2025

ലഹരി മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹര കേന്ദ്രമായി മാറിയ ഒളവണ്ണ പഞ്ചായത്തിലെ മണക്കടവ് ചാലിയാറിന്റെ തീരം ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് അപേക്ഷ നൽകി. മണക്കടവ് ദാറുസ്സലാം മദ്റസ എസ് കെ എസ് ബി വി ആണ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്.
മുമ്പ് ചാലിയാർ തീരത്ത് തെരുവ് വിളക്കും വിനോദ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു.എന്നാൽ പദ്ധതി തടസപ്പെടുകയും സ്ഥലം കാടുമൂടുകയും ചെയ്തതോടെ ഇവിടം  ലഹരി വിൽപ്പനക്കാരും ഉപയോഗിക്കുന്നവരും താവളമാക്കിയെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.  പ്രകൃതി രമണീയമായ ചാലിയാർ തീരത്തെ ലഹരി മുക്തമാക്കി    പ്രകൃതിയോട് ഇണങ്ങുന്ന രൂപത്തിൽ ഉള്ള ടൂറിസം കേന്ദ്രമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി മദ്രസ ഭാരവാഹികൾ പറഞ്ഞു.
ദാറുസ്സലാം മദ്റസ സ്വദർ മുഅല്ലിം സി പി അഷ്റഫ് ഫൈസി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കെ.കെ ഷമീർ, എസ് കെ എസ് ബി വി കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഹിഷാം, ഫർഹാൻ തുടങ്ങിയവർ  സംബന്ധിച്ചു.


Post a Comment