അഗസ്റ്റിൻ തെക്കൻ ജി പുരസ്കാരം മഠത്തിൽ അബ്ദുൾ അസീസിന്.
ഒളവണ്ണ:
മികച്ച ജീവകാരുണ്യ പ്രവർത്തകന് കോൺഗ്രസ് സേവാദൾ ഏർപ്പെടുത്തിയ അഗസ്റ്റിൻ തെക്കൻ ജി പ്രഥമ പുരസ്കാരം പ്രശ്സ്ത ജീവ കാരണ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുൾ അസീസിനു സമ്മാനിച്ചു. കോൺഗ്രസ് സേവാദളിന്റെ മികച്ച സംഘാടനായിരുന്ന അഗസ്റ്റിൻ തെക്കൻ ജി യുടെ സ്മരണാർത്ഥമാണ് പുരസ്കാരം. കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് എം.എ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മഠത്തിലിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. പുരസ്കാര സമർപ്പണത്തിനായി നിശ്ചയിച്ച പൊതു സമ്മേളനവും ചടങ്ങുകളും കോൺഗ്രസ് നേതാവ് കമലം അന്തരിച്ച സാഹചര്യത്തിൽ ഒഴിവാക്കുകയായിരുന്നു.
കോൺഗ്രസ് സേവാദൾ ദുരന്തനിവാരണ സേനയുടെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ മഠത്തിൽ അബ്ദുൾ അസീസ്.
സേവാദൾ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.പി.രവീന്ദ്രൻ, സെക്രട്ടറി കെ.സുന്ദരൻ, കെ.പി.സി.സി മുൻ അംഗം വി.പി. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ.ഷിയാലി, മണ്ഡലം സേവാദൾ ചെയർമാൻ പരീക്കുട്ടി, വിനോദ് മേക്കോത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Good
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ