ഒളവണ്ണ :
ദുരന്തമുഖങ്ങളിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന എമർജൻസി റസ്പോൺസ് ടീം അംഗങ്ങൾക്കാണ് മാമ്പുഴയിൽ പരിശിലനം നൽകിയത്. വെള്ളത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവൃത്തി പരിശീലനമാണ് മാമ്പുഴയിൽ ഒരുക്കിയത്. മാത്തറയിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ നടന്നു വരുന്ന റസ്ക്യൂ മിഷൻ ത്രിദിന ക്യാമ്പിന്റെ ഭാഗമായാണ് പരിശിലനം. കോഴിക്കോട് ട്രോമാകെയറിന്റെ നേതൃത്വത്തിലാണ് പരിശീലനം. ജീവൻ രക്ഷാ സംവിധാനങ്ങൾ, പ്രഥമ ശുശ്രൂഷ, പ്രളയ രക്ഷാ പ്രവർത്തനങ്ങൾ, നേതൃ പരിശീലനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാണ്. ഡോക്ടർ ലോകേശൻ,
ഹേമബാലൻ, ഫൈസൽ, ധന്യ, റഫീഖ്, ട്രോമകെയർ പ്രസിഡണ്ട് സി.എം.പ്രദീപ്കുമാർ തുടങ്ങിയവരാണ് ക്ലാസ്സുകൾ നൽകുന്നത്. ള്ളവണ്ണ , കടലുണ്ടി പഞ്ചായത്തുകളിൽ നിന്നുമായി രഞ്ഞെടുത്ത 50 ഓളം റസ്ക്യൂ ടീം അംഗങ്ങളും 11 ഓളം പരിശീലകരുമാണ് ക്യാമ്പിലുള്ളത്.
എമർജൻസി റസ് പോൺസ് ടീമിനെ തയ്യാറാക്കുന്നതിനൊപ്പം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന റസ്ക്യൂ കേന്ദ്രവും സ്ഥാപിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. മനോജ് കുമാർ പറഞ്ഞു. ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ ദിനേശ് ബാബു അത്തോളി, പി.ജി.വിനീഷ്, ഷിനോദ് കുമാർ പി.കെ. തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ