Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ:
ഇരിങ്ങല്ലൂർ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും ഫുട്ബാൾ പ്രേമികളുടെയും സഹകരണത്തോടെ രൂപം കൊടുത്ത മിഷൻ 2030 ഫൂട്ബോൾ ക്ലബ്ബ് പാലാഴി പാൽ കമ്പനിക്ക് സമീപമുള്ള ടറഫിൽ ഫൂട്ബോൾ മത്സരം സംഘടിപ്പിച്ചു. 
5 വയസിനും 10 വയസിനുമിടയിലുള്ള കുട്ടികൾക്കായുള്ള  മത്സരം  ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി ഉത്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്  ഒ.രാജഗോപാൽ ഉത്ഘാടനം ചെയ്തു. മാർബിൾഗാലറി ചെയർമാൻ കെ.വി.അബ്ദുൾ മജീദ്, സിനി ആർട്ടിസ്റ്റ് ഷറഫുദ്ദിൻ ഷാ എന്നിവർ ചേർന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികളെ 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് നേരിൽ കാണിക്കാനുള്ള എല്ലാ ചിലവുകളും വഹിക്കാമെന്ന് ഷറഫുദ്ദീൻ ഷായും 110 കുട്ടികൾക്ക് 10 വർഷത്തേക്കുള്ള പരിശീലന ചിലവുകൾ വഹിക്കാമെന്ന് കെ.വി അബ്ദുൾ മജീദും അറിയിച്ചു. സ്പോർട്സ് കൗൺസിന്റെ എല്ലാ സഹായങ്ങളും ഒ.രാജഗോപാൽ വാഗ്ദാനം ചെയ്തു. സ്കൂൾ കായികാധ്യാപകൻ കെ.യു.ബാബു, ടി.പി. സുമ, HM ലീന വി.കെ, ഷൈജു കെ.ടി, എ.പി.സൈദാലി തുടങ്ങിയവർ സംസാരിച്ചു.

Post a Comment