ഓടിട്ട മേൽക്കൂര തകർന്നു വീണു. വീട്ടുകാർ പരിക്കേൽകാതെ രക്ഷപെട്ടത് തലനാരിഴക്ക്. ഒളവണ്ണ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പെടുന്ന പാലാഴി പാലക്ക് സമീപം മൂലങ്കോത്ത് മീത്തൽ വാരിയം വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ പി. നിജേഷും അമ്മയും ഭാര്യയും കുട്ടികളുമടക്കം 5 പേർ താമസിക്കുന്ന വീടിന്റെ ഓടിട്ട മേൽകൂരയാണ് തകർന്നു വീണത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ യാണ് അപകടം. അപകടസമയത്ത് നി ജേഷും ഭാര്യയും ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ടയുടൻ ഇവർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ഓടും കഴുക്കോലും പട്ടികയുമെല്ലാം നുറുങ്ങിയ നിലയിലാണ്. വീട്ടുപകരണങ്ങൾക്കും കാര്യമായ നാശമുണ്ടായി. സമീപവാസികൾ ചേർന്ന് രാത്രി വൈകിയാണ് ഓടും പട്ടികയും എല്ലാം നീക്കം ചെയ്തത്. ഇനി ഈ വീട് വാസ യോഗ്യമാക്കാൻ ലക്ഷങ്ങൾ ചിലവ് വരും.
മേൽകൂര തകർന്നു വീണു .. വലിയ അപകടം ഒഴിവായത് തലനാരിഴക്ക്
പാലാഴി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ