Header Ads Widget

Responsive Advertisement
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിനെയും ബോട്ടാണിക്കൽ ഗാർഡൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ കാഴ്ച.
മുമ്പ് നടവരമ്പായിരുന്ന ഈ വഴി സമീപകാലത്താണ് നാലു ചക്ര വാഹന ഗതാഗതം സാധ്യമാകും വിധത്തിലായത്. ടാർ പ്രവൃത്തി നടത്തിയിട്ട് മാസങ്ങൾ പിന്നിടുന്നു. എന്നാൽ റോഡിലെ സുഗമമായ യാത്രക്ക് തടസമാകുന്ന തെങ്ങുകൾ ഇനിയും മുറിച്ചുനീക്കായിട്ടില്ല. മരങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നാണ്
യാത്രികർ ആവശ്യപ്പെടുന്നത്.

Post a Comment