ഇരിങ്ങല്ലർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഫൂട്ബോൾ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള ഇരിങ്ങല്ലൂർ സ്കൂളിലെ കുട്ടികൾക്കാണ് മികച്ച പരിശീലനം നൽകുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം ആരംഭിക്കും. അതോടെ സമീപ പ്രദേശങ്ങളിൽ നിന്നു മാത്രമല്ല താത് പര്യമുള്ളവർക്കെല്ലാം പരിശീലനത്തിന് സൗകര്യമൊരുങ്ങും.
കോമലക്കുന്നിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം നടക്കുന്ന സ്കൂൾ മൈതാനം പരിശീലനത്തിന് ഉപയോഗപ്പെടുത്തും. സ്കൂളിനെ ഒരു കായിക സ്കൂളാക്കാനുള്ള പ്രരിശ്രമങ്ങളും നടന്നു വരികയാണ്. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും സ്കൂളിന്റെയും കൂട്ടായ്മയിലാണ് മികച്ച കോച്ചുകൾ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്. 2030 ഓടെ ലോകകപ്പ് നിലവാരത്തിലുള്ള കളിക്കാരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന പദ്ധതിിക്ക് മിഷൻ 2030 എന്നാണ് പേരിട്ടിരിക്കുന്നത്. പാലാഴി സ്കൂളിലെ കായികാദ്ധ്യാപകൻ ബാബു മാസ്റ്റർ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനുണ്ട്. 2020 ഫെബ്രുവരി 25ന് പാലാഴി പാലക്ക് സമീപം നടക്കുന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഔപചാരിക ഉത്ഘാടനവും പ്രൈമറി ലീഗ് ഫുട്ബാൾ മത്സരങ്ങളുടെ ഉത്ഘാഘാടനവും നിിർവ്വഹിക്കും. മത്സരത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്
ഒ രാജഗോപാൽ ഉത്ഘാടനം ചെയ്യും. ഫിലിം ആർട്ടിസ്റ്റും നിർമ്മാതാവുമായ ഷറഫുദ്ദീൻ ഷാ,
മാർബിൾ ഗാലറി ചെയർമാൻ എ.വി.അബ്ദുൾ മജീദ് തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ