Header Ads Widget

Responsive Advertisement

പന്തീരങ്കാവ്:
ഒളവണ്ണ പഞ്ചായത്തിലെ ഈരാട്ടുകുന്ന്  നെടുവൻ പുനത്തിൽ മീത്തൽ കെ.കെ.സോമരാജന്  സി.പി.ഐ.എം പന്തീരങ്കാവ് ലോക്കൽ കമ്മറ്റി സ്നേഹവീട് നിർമ്മിച്ചു നൽകി. സി.പി.ഐ.എം ഇരുപതാം പാട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.  ഈരാട്ട്കുന്ന് കൊടൽ പാടത്ത്  സംഘടിപ്പിച്ച സ:പി എം വേലായുധൻ അനുസ്മരണ ചടങ്ങിൽ ജില്ലാ സെക്രട്ടി പി.മോഹനൻ മാസ്റ്റർ വീടിന്റെ താക്കോൽ സോമരാജന് കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ മനോജ് കുമാർ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സോമരാജനും ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുബത്തിന്റെ വലിയ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്. വിവിധങ്ങളായ പ്രശ്നങ്ങളോട് മല്ലടിക്കുകയാണ് ഈ മൂന്നംഗ കുടുംബം. സോമരാജന് സ്വന്തമായുള്ള സ്ഥലത്ത് 7 ലക്ഷത്തോളം രൂപ മുടക്കിലാണ് 700 സ്ക്വയർ ഫൂട്ടുള്ള വീട് നിർമ്മിച്ചത്. പന്തീരങ്കാവ് ലോക്കൽ സെക്രട്ടറി കെ.സുഗതൻ, കെ.അജീഷ് കുമാർ, വാർഡ് മെമ്പർ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര വർഷത്തിനകം വിട് നിർമ്മിച്ചത്. ഒളവണ്ണ പഞ്ചായത്തിൽ പൂർത്തിയാകുന്ന രണ്ടാമത്തെ സ്നേഹവീടാണിത്. വിവിധ ഇടങ്ങളിലായി നാല് വീടുകൾ നിർമ്മാണ ഘട്ടത്തിലുമാണ്. കൂടാതെ വി.കെ.സി.ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 6 വീടുകളുടെ നിർമ്മാണവും  പുരോഗമിക്കുന്നുണ്ട്.

Post a Comment