Header Ads Widget

Responsive Advertisement
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡുകളിൽ സ്ഥാപിക്കുന്ന വസ്തുക്കൾ തന്നെ അപകടം വരുത്തുന്നത് കോഴിക്കോട് പട്ടണത്തിൽ പതിവാക്കുന്നു. ആയിടത്തുപാലത്ത് നിന്നും എരഞ്ഞിപ്പാലത്തേക്കുള്ള ബൈപ്പാസിൽ സരോവരം ബയോപാർക്കിന് സമീപത്ത് ഇപ്പോൾ അപകടം വരുത്തുന്നത് യു ടേൺ സൂചനാ ഫലകമാണ്‌.  ഇരുമ്പു നിർമ്മിതമായ ഈ സൂചിക വാഹനമിടിച്ച് റോഡിലേക്ക് ചരിഞ്ഞ് നിൽപാണ്. റോഡിലെ ഡിവൈഡറിനു ഓരം ചേർന്ന് എത്തുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.
ലോകതണ്ണീർത്തട ദിനത്തിൽ സരോവരം ബയോപാർക്കിലേക്ക് വന്ന ബൈക്ക് യാത്രികൻ കൈ കൊണ്ട് സിഗ്നൽ കിണിക്കുമ്പോഴാണ് ഈ ഇരുമ്പുതകിടിൽ കൈ അടിച്ച് പരിക്കേറ്റത്. രാത്രികാലങ്ങളിൽ അപകട സാധ്യത ഏറെയാണ്. ദിശ തെറ്റിയ ഈ സൂചനാ ഫലകം ഉടൻ നീക്കം ചെയ്യണം.

Post a Comment