അനധികൃതമായി മണ്ണിട്ട് തോട് നികത്തുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകൻ പത്മൻ കോഴൂരിനെ മർദ്ധിച്ചു. പഞ്ചായത്തംഗത്തിന്റെ വീടിനടുത്തു കൂടി ഒഴുകുന്ന കുഴിയിൽ പീടിക കോഴൂർ വയൽ തോടാണ് നികത്തുന്നത്. പഞ്ചായത്തംഗമാണ് അനധികൃത നികത്തലിന് ഒത്താശ ചെയ്യുന്നത് എന്ന ആരോപണം ശക്തമാണ്. വിഷയം പഞ്ചായത്തംഗവുമായി സംസാരിക്കവേയാണ് അംഗത്തിന്റെ ഭർത്താവ് ഇരുമ്പ് വടി ഉപയോഗിച്ച് അക്രമിച്ചതെന്ന് പത്മൻ കോഴൂർ പറഞ്ഞു. തോട് നികത്തലിനെതിരെ കോഴൂർ പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. അക്രമണത്തിൽ പരിക്കേറ്റ കോഴൂരിന്റെ പരാതിയിൽ പിണറായി പോലീസ് കേസെടുത്തിട്ടുണ്ട്.
അനധികൃത തോട് നികത്തൽ ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ മർദിച്ചു.
പിണറായി :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ