Header Ads Widget

Responsive Advertisement
ഒളവണ്ണ പഞ്ചായത്ത് കാൻസർ രോഗികൾക്ക് ചികിത്സ ഉറപ്പ് വരുത്താൻ പദ്ധതി ആവിഷ്കരിച്ചു. കാൻസർ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ പരിശോധനകളും ചികിത്സയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒളവണ്ണ സി.എച്ച്.സി യിലെ ഡോക്ടർ അമ്പിളിയാണ് നിർവ്വണ ഉദ്യോഗസ്ഥ. ഒളവണ്ണ സാമുഹ്യ ആരോഗ്യ കേന്ദ്രവും മലബാർ കാൻസർ സെന്ററും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.   കാൻസർ നിർണ്ണയ സർവ്വേയാണ് ഒന്നാം ഘട്ടം. കാൻസർ രോഗത്തിലേക്ക് നയിക്കാവുന്ന ക്ഷണമുള്ളവരെ കണ്ടെത്തുവാൻ ആശാ വർക്കർമാർക്ക് പരിശീലനം നൽകി.
 ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ് കെ.തങ്കമണി ഉത്ഘാടനം ചെയ്തു. എം.വി.ആർ കാൻസർ സെന്ററിലെ ഡോക്ടർ സി. നിർമ്മൽ വളണ്ടിയർ ട്രെയിനിംഗ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഈ മാസം അവസാനത്തോടെ സർവ്വേ പൂർത്തിയാക്കി മാർച്ച് മാസത്തിൽ സൗജന്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കാനാവും ചികിത്സ ആരംഭിക്കാനും കഴിയുംവിധത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വരും വർഷങ്ങളിലും പദ്ധതി തുടരാനാണ് ഉദ്ദേശമെന്നും പ്രസിഡണ്ട് പറഞ്ഞു.
ആരോഗ്യ സ്റ്റാൻറിംഗ്ടി കമ്മറ്റി ചെയർ പേഴ്സൺ.പി. സുമ, മെഡിക്കൽ ഓഫീസർ സാജിതാ ദീഗം, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ,  ഹെൽത്ത് ഇൻസ്പക്ടർ അജയ് കുമാർ എ.കെ.തുടങ്ങിയവർ സംസാരിച്ചു.

Post a Comment