Header Ads Widget

Responsive Advertisement
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ  എമർജൻസി റെസ്പോൺസ് ടീം പരിശീലനം പൂർത്തിയാക്കി. കോഴിക്കോട് ട്രോമാകെയറുമായി സഹകരിച്ച് മാത്തറയിലെ ബ്ലോക്ക് ഓഫീസിൽ കെട്ടിടത്തിൽ സംഘടിപ്പിച്ച 3 ദിന പരിശീലന ക്യാമ്പിൽ സേനാംഗങ്ങൾക്ക് വിവിധ പരിശീലനങ്ങൾ നൽകി. ജീവൻ രക്ഷാപ്രവർത്തനങ്ങൾ, ആരോഗ്യരക്ഷ, ഫയർ ആന്റ് സേഫ്റ്റി തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു പ്രധാന പരിശീലനം. ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ഉത്ഘാടനം ചെയ്തു.ജില്ലയിലാദ്യമായാണ്‌ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു ദുരന്തനിവാരണ സേന രൂപീകരിക്കുന്നത് എന്ന് കോഴിക്കോട് ജില്ലാ കലക്ടർ ശാംബശിവറാവു പറഞ്ഞു.   ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഇത്തരത്തിൽ എമർജൻസി റെസ്പോൺസ് ടീമിനെ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം നേടിയ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റും ബാഡ്ജും കലക്ടർ വിതരണം ചെയ്തു.
 പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ട് ബറ്റാലിയനുകൾ ആയി എമർ ജെൻസി റെസ്പോൺസ് ടീം പ്രവർത്തിക്കും. റെസ്ക്യൂ സെന്ററുകൾ ആരംഭിക്കുകയും ആവശ്യമായ രക്ഷാ ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കാനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്. 
കഴിഞ്ഞ പ്രളയാനുഭവങ്ങുടെ വെളിച്ചത്തിലാണ് ഒരു രക്ഷാസേന എന്ന ആശയം ഉണ്ടായതെന്നും
ദുരന്ത രക്ഷാ പ്രവർത്തനം, കാലാവസ്ഥ ജാഗ്രത, വിവര വൈജ്ഞാനിക വ്യാപനം, ആരോഗ്യ ജാഗ്രത, പുനരധിവാസം , ദുരന്ത ആഘാത ലഘൂകരണം തുടങ്ങി 12 മേഖലകളിലാണ് സേന പ്രവർത്തിക്കുകയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Post a Comment