പന്തീരങ്കാവ്:
അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാനായി ഒളവണ്ണ പഞ്ചായത്തിലും റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിച്ചു. ബുധനാഴ്ച ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ബന്ധപ്പെട്ട യോഗം നടന്നത്. വിവിധ ഡിപ്പാർട്ടുമെൻറു ക ളെയും ജനപ്രതിനിഥികളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒളവണ്ണ പഞ്ചായത്തിൽ ഇന്നലെ വരെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആയിരുന്നത് ഇന്ന് ആറെണ്ണം കൂടിയതോടെ 37 ആയി. ഇവരെല്ലാം തന്നെ രോഗബാധ റിപ്പോർട്ട് ചെയത വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയവർ എന്ന നിലയിലാണ് നിരീക്ഷണത്തിൽ ആയിട്ടുള്ളത്.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായതോടെ പലരും നേരിട്ട് എത്തി വിവരങ്ങൾ അറിയിക്കുന്നുണ്ട്. എന്നാൽ പഞ്ചായത്തിലെ വിവിധ അപ്പാർട്ട് മെൻ്റുകളിലെയും ഫ്ലാറ്റുകളിലെയും താമസക്കാരുടെ വ്യക്തമായ യാത്രാ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സൂചനയുണ്ട്. പെരുമണ്ണ പഞ്ചായത്തിൽ 20 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരെല്ലാം തന്നെ വിവധ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ