Header Ads Widget

Responsive Advertisement
മണക്കടവ് : 
ഒളവണ്ണ പഞ്ചായത്തിലെ 8, 9 വാർഡുകൾ ചേർന്ന്  ജനകീയ  കോവിഡ് 19 ജാഗ്രതാ സമിതി രൂപീകരിച്ചു. വാർഡ് മെമ്പർമാരായ പനങ്ങാവിൽ ഷാജി,
പുഷ്പ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ്  മണക്കടവിൽ ജാഗ്രത സമിതി രൂപീകരിച്ചത്. തികച്ചും ജനകീയ കൂട്ടായ്മയിൽ ആരംഭിച്ച പ്രവർത്തനത്തിൽ 400 ൽ പരം വോളണ്ടിയർമാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾക്കാവശ്യമായ മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവ  ലഭ്യമാക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോയി വരുന്ന ആളുകളെ അണുമുക്തമാക്കുക, പ്രദേശത്തെ അധ്യാപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുക എന്നിവയാണ്  ജാഗ്രത സമിതിയുടെ പ്രാരംഭ ഘട്ടത്തിൽ നടന്നുവരുന്നത്. ഓൺലൈൻ  ആരോഗ്യ സഹായ സേവനങ്ങൾക്ക്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബ്രിജീഷ് നേതൃത്വം നൽകും. ഒളവണ്ണ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി സമിതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചു. 

ആരാധനാലയങ്ങൾ,  പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്നതും കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കടകളിലെ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി  അവശ്യസാധനങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഡോർഡെലിവറി സംവിധാ
നവും രൂപീകരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ പ്രധാന റോഡുകളിൽ  കൈ കഴുകാനാവശ്യമായ കൗണ്ടറുകളും വോളന്റിയേഴ്‌സ്  സേവനങ്ങളും ലഭ്യമാണ്. കൂടാതെ സർക്കാർ പ്രഖ്യാപിത നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും സമിതി ഭാരവാഹികൾ ഉറപ്പു നൽകുന്നു. കോവിഡ് 19 സുരക്ഷയുടെ ഭാഗമായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ബോധവൽക്കരണവും  വാഹനങ്ങളിലൂടെ   അന്നൗൺസ്‌മെന്റും ചെയ്യുന്നുണ്ട്. ജനസേവനത്തിനായുള്ള കോവിഡ് 19 ഹെല്പ് ഡസ്ക് മണക്കടവിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.ജനങ്ങൾ വീടുകളിൽ നിന്നും അത്യാവശ്യത്തിനല്ലാതെ  പുറത്തിറങ്ങരുത് എന്ന് അധികാരികൾ  ഇതിനോടകം പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് പാലിക്കാനാവശ്യമായ അനുകൂല  സാഹചര്യം സൃഷ്ടിച്ച്  കൊറോണ മുക്ത  ഗ്രാമമാക്കി മണക്കടവിനെ മാറ്റുക എന്നതാണ് ജാഗ്രതാ സമിതിയുടെ ലക്ഷ്യം. ഒളവണ്ണ പഞ്ചായത്തിലെ ആദ്യത്തെ Covid 19 ജനകീയ ജാഗ്രതാ സമിതിക്ക് 
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ അധികാരികളിൽ  നിന്ന്   ഇതിനോടകം തന്നെ അഭിനന്ദനവും  എല്ലാവിധ  സഹായ സഹകരണ വാഗ്ദാനങ്ങൾ ലഭിക്കുകയും  ചെയ്തിട്ടുണ്ട്.

Post a Comment