വാഴ നാട്ടകൾ ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി പോകാൻ തുടങ്ങവേ ഓട്ടോ മറിഞ്ഞാണ് അപകടം. കോളിയമ്മൽ കാര്യ പറമ്പിൽ ബീരാൻ (65) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വാഴ നാട്ടകൾ കയറ്റിയതിന് ശേഷം കയറുകൊണ്ട് ബന്ധിച്ച് വാഹനം മുമ്പോട്ടെടുക്കുമ്പോൾ റോഡരികിൽ നിന്ന ബീരാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖദീജയാണ് ഭാര്യ, നാസർ, റുബീന, ഷാഫി, അനസ്, എന്നിവർ മക്കളാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കോളിയമ്മൽ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
ഓട്ടോ ഡ്രൈവർ വിബീഷി (40)നെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ