Header Ads Widget

Responsive Advertisement

പന്തീരങ്കാവ്:
സിറ്റി - പന്തീരാങ്കാവ് - പെരുമണ്ണ - മണക്കടവ് - അറപ്പുഴ - രാമനാട്ടുകര - മെഡിക്കൽ കോളേജ് -മാവൂർ എന്നീ റൂട്ടുകളിലെ മുഴുവൻ സ്വകാര്യ ബസ്സുകളും സർവ്വീസ് നിർത്തിവെച്ച് ഞായറാഴ്ചയിലെ ജനതാ കർഫ്യൂ വിൽ പങ്കാളികളാകും. ബസ്സ് ഓപ്പറേറ്റീവ് ഓർഗനൈസേഷൻ യോഗത്തിലാണ് തീരുമാനം.

കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകേണ്ടത്  ഓരോ   പൗരന്റെയും   കർത്തവ്യമാ ണെന്നും അതിനായി സാമൂഹിക അകലവും സാമൂഹിക സുരക്ഷിതത്വവും പാലിക്കണമെന്നും അസോസിയേഷൻ ഭാരവാഹികളായ.എം.കെ.പി.മുഹമ്മദ്, എൻ.വി.അബ്ദുൾ സത്താർ, റനിൽ കുമാർ മണ്ണൊടി, പി.ടി ശങ്കരരുദ്രൻ സി.കെ.അബ്ദുറഹിമാൻ, പി.ആലി, എം.ടി.സക്കീർ ,മൂസ്സ സുൽത്താൻ, മനീഷ് പന്തീരാങ്കാവ് എന്നിവർ അറിയിച്ചു.

Post a Comment