പ്രമുഖ കോൺഗ്രസ്സ് നേതാവും ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഷൗക്കത്തലി പുനത്തിലിന്റെ 14ാം ചരമദിനം ഷൗക്കത്തലി പുനത്തിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒളവണ്ണ ചുങ്കത്ത് വെച്ച് ആചരിച്ചു.
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതി വിതച്ച് മനുഷ്യരാശിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ കൊറോണ വൈറസ് പ്രതിരോധനത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു ഉതകുന്ന നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയും സോപ്പും വീടുകളിൽ വിതരണം ചെയ്തു കൊണ്ടായിന്നന്നു ചരമദിനം ആചരിച്ചത്.
യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് കെ.സുജത്ത് മുതിർന്ന കോൺഗ്രസ്സ് നേതാവ് മലയംകണ്ടി രാധാകൃഷണന് ലഘുലേഖയും സോപ്പും വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് ടി.പി. ഹസ്സൻ, ജനറൽ സെക്രട്ടറിമാരായ പി. സന്തോഷ് കുമാർ, റനിൽ കുമാർ മണ്ണൊടി, ഷൗക്കത്തലി പുനത്തിൽ ഫൗണ്ടേഷൻ അംഗം ടി. സേതുമാധവൻ എന്നിവർ നേതൃത്യം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ