Header Ads Widget

Responsive Advertisement
 കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വീടുകളിൽ തന്നെ തുടരേണ്ട സാഹചര്യ
ത്തിൽ അവശ്യവസ്തുക്കളുടെ കടക
ളെല്ലാം രാവിലെ 7 മണി മുതൽ വൈകു: 5 മണി വരെ പ്രവർത്തിക്കുന്നുണ്ട് എങ്കിലും കൈയ്യിൽ പണമില്ലത്തവരും മറ്റ് പ്രയാസങ്ങൾ അനുവദവിക്കുന്ന
വരും  പട്ടിണിയിലാവരുത് എന്ന്ഉ റപ്പാ
ക്കേണ്ടതിനായി  സർക്കാർ നിർദ്ദേശ
മനുസരിച്ച് 27. 3. 2020 നു വെള്ളിയാഴ്ച ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കടുംബ
ശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണി
റ്റി കിച്ചൺ  പ്രവർത്തനം ആരംഭിക്കും.
പണം നൽകാൻ നിർവാഹമില്ലാത്തവർ
ക്ക് സൗജന്യമായും അല്ലാത്തവർക്ക് ഊണിന് 20 രൂപയും ഡെലിവറിക്കായി 5 രൂപയും ഈടാക്കി എത്തിച്ചു നൽകും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആണ് സമൂഹ അടുക്കള ഒരുക്കിയിരിക്കുന്നത്. ഒറ്റക്ക് കഴിയുന്ന
 വയോജനങ്ങൾ, ഭിന്നശേഷി ക്കാർ, നിരാലംബർ,കിടപ്പുരോഗികൾ ഒപ്പം തെരുവിൽ അലയുന്നവർക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കും.
 പ്രാതലിനും മറ്റു നേരങ്ങളിലെ ഭക്ഷണ
ത്തിനും സാധാരണ നിരക്ക് ഈടാക്കും.
ഭക്ഷണം ആവശ്യമുള്ളവർക്കും സൗജന്യ
മായി നൽകുന്ന ഭക്ഷണത്തിന് സാധന
ങ്ങളായോ പണമായോ സഹായം ചെയ്യാൻ താൽപര്യമുള്ളവർക്കും പഞ്ചായത്ത് പ്രസിഡൻ്റിനെ 9496048250. നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
95443 08892 നമ്പർ ഒളവണ്ണ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ഹെൽപ് ലൈൻ നമ്പറായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Post a Comment