Header Ads Widget

Responsive Advertisement
കോവിഡിനെ പ്രതിരോധിക്കാൻ രാജ്യമാകെ അടച്ചു പൂട്ടലിൽ തുടരുമ്പോഴും അടുപ്പ്  കത്തണം..
അതിന് നിർവ്വാഹമില്ലാത്തവർക്കായി കേരളത്തിൽ സമൂഹ അടുക്കളയിൽ അടുപ്പ് കത്തിത്തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സമൂഹ അടുക്കള  പഞ്ചായത്തുകളിൽ പ്രവർത്തിച്ചു തുടങ്ങി.  ഭക്ഷണം തയ്യാറാക്കുന്നതി
നുള്ള ചിലവിലേക്ക് വിവിധ തരത്തിലു
ള്ള സംഭാവനകളും എത്തിത്തുടങ്ങി. ഒളവണ്ണ സർവ്വീസ് സഹകരണ ബേങ്ക്  ദിനംപ്രതി 100 പേർക്കുള്ള ഭക്ഷണ ചിലവുകൾ 7 ദിവത്തേക്ക് സംഭാവന ചെയ്തു.  സന്മനസുകളിൽ നിന്ന് അരിയായും പണമായും സഹായങ്ങൾ എത്തുന്നുണ്ട്.
      ഒളവണ്ണ പഞ്ചായത്തിൽ ഇന്ന് 160 പേർക്കാണ് സൗജന്യമായി ഊൺ
എത്തിച്ചു നൽകിയത്. മാത്തറയിലെ കോഴിക്കോട് ബ്ലോക്ക് ഓഫീസ് കെട്ടി
ടത്തിൽ  ആണ്  സമൂഹ  അടുക്കള പ്രവർത്തിക്കുന്നത്. അശരണർക്കും കിടപ്പു രോഗികൾക്കുമെല്ലാം ആദ്യ ദിനം തന്നെ ഭക്ഷണം എത്തിച്ചു. ഉച്ചക്ക് ഒരു മണിക്കും വൈകീട്ട്  7 നും ഊൺ എത്തി
ക്കാനായി 4 പേരെ സജ്ജരാക്കായിട്ടുണ്ട്. വരും ദിനങ്ങളിൽ സമൂഹ അടുക്കളയു
ടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തും.9544308892, 9947067895 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. അവശ്യ
മുള്ളവർക്ക് 25 രൂപ നൽകിയാൽ ഊൺ വീട്ടിലുമെത്തും.

Post a Comment