Header Ads Widget

Responsive Advertisement
 കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര നടത്തിയതിന് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 142 കേസുകളാണ് പന്തിരങ്കാവ് സ്റ്റേഷനിൽ ഉള്ളത്. പകർച്ചവ്യാധി വ്യാപന നിരോധന ഓർഡിനൻസടക്കമുള്ള വകുപ്പ് പ്രകാര
മാണ് കേസ്. നിരീക്ഷണ കാലയളവിൽ യാത്ര ചെയ്ത പെരുമണ്ണ സ്വദേശിക്കെ
തിരെയുള്ള കേസും ഇതിലുൾപ്പെടും.
           സ്റ്റേഷൻ പരിസരം പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ ഇപ്പോൾ സമീപത്തെ സ്വകാര്യ വ്യക്തിയു
ടെ പറമ്പിലാണ് വാഹനങ്ങൾ ഇപ്പോൾ വക്കുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യ
ത്തിൽ ഈ വാഹനക്കൂട്ടം സുരക്ഷാ ഭീഷ
ണിയും ഉണ്ടാക്കുന്നുണ്ട്. പോയ വർഷങ്ങ
ളിലെല്ലാം പ്രദേശത്തെ നിരവധി കുന്നുക
ളിൽ തീ പടർന്ന ചരിത്രവും, വാഹന ടാങ്കു
കളിലെ  പെട്രോളും മാത്രമല്ല പൂർണമാ
യി ജലം സംഭരിച്ച ഒരു അഗ്നിശമന വാഹ
നത്തിന് ഈ കുന്നിൻ മുകളിലേക്ക് എത്തിച്ചേരാൻ കഴിയുമോ എന്ന ചോദ്യ
വും ആശങ്ക ഉയർത്തുന്നുണ്ട്. പൊലീസിനു തന്നെ പിഴ ഈടാക്കി വാഹ
നങ്ങൾ വിട്ടു നൽകാൻ കഴിയുമോ എന്ന ആലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ  നടക്കുന്നുുണ്ടെങ്കിലും കോടതി വഴി പിഴ
അടച്ചു മാത്രമേ വാഹനങ്ങൾ തിരിച്ചെടു
ക്കാനാവൂ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Post a Comment