പെരുമണ്ണ തെക്കേപ്പാടത്തുകാർക്ക് ഇത് വായനയുടെ കാലമാണ്. ലോക് ഡൗൺ ദിനങ്ങളിൽ പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 12 നിവാസികൾ മത്സരങ്ങളുടേ
യും വായനയുടേയും ലോകത്താണ്. വർഡ് വികസന സമിതി ഇതിനായി വേറി
ട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. മികച്ച വാർഡ് അംഗത്തിനുള്ള സർക്കാർ പുരസ്കാരം നേടിയ വാർഡ് മെമ്പർ പ്രതീഷിൻ്റെയും വായോളി അബൂബക്കർ, സാദിഖ്, എം.സുധീഷ് തുടങ്ങിയവരുടെ
യും നേതൃത്വത്തിലാണ് പ്രവർത്തനം. പ്രദേശത്തു നിന്നു തന്നെ സമാഹരിച്ച 200 ലധികം വരുന്ന പുസ്തകങ്ങൾ വായ
നക്കായി വീടുകളിൽ എത്തിക്കുന്ന പു
സ്തകവണ്ടി പ്രവർത്തനം തുടങ്ങിക്കഴി
ച്ചാൽ വാർഡിലെ റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ വഴി പുസ്തകം വീട്ടിലെ
ത്തും. ഇതിനു പുറമെ കുട്ടികൾക്കായി കഥ, കവിതാ രചനകൾ ചിത്രരചന, മൊബൈൽ ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങളും നടത്തുന്നുണ്ട്. ഇതിനോ
ടകം തന്നെ വാർഡിൽ തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പുപയോഗിച്ച് ഓൺലൈ
നിലാണ് മത്സരങ്ങൾ. മുതിർന്നവരിൽ നിന്നും നാട്ടറിവു ശേഖരിക്കുന്ന വേറിട്ട മത്സരവും ഇവിടെയുണ്ട്. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും ലഭിക്കും. കൂടാതെ പച്ചക്കറിവിത്തുകളും ചെടിക
ളും വിതരണം നടത്തുന്നുണ്ട്. കൊറോണ
ക്കാലത്ത് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളുടെയും മാനസിക ഉല്ലാസമാണ് ഇതിലുടെ സാദ്ധ്യമാകുന്നതെന്നും വായന വണ്ടിക്ക് ഏറെ സ്വീകാര്യതയുള്ള
തിനാൽ പെരുമണ്ണ ഗ്രാമീണ വായനശാല
യുമായി സഹരിച്ച് വായന വണ്ടി തുടരു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ