Header Ads Widget

Responsive Advertisement
നാട്ടുകാർ പിടികൂടി പൊലീസിൽ എൽപി
ച്ച 27 കാരൻ്റെ താമസസ്ഥലത്തു നിന്നും മുഖാവരണവും   ഗൗണും    കണ്ടെത്തി. സംശയകരമായ സാഹചര്യത്തിൽ നാട്ടു
കാർ പിടികൂടി പന്തീരങ്കാവ് പൊലീസിനെ ഏൽപിച്ച പറയഞ്ചേരി  മേലെ   മനിയോ
ത്ത് നന്ദു വിൻ്റെ പാലാഴിലെ താമസസ്ഥ
ലത്തു നിന്നാണ് "ബ്ലാക് മാൻ"വസ്ത്രങ്ങ
ൾ കണ്ടെടുത്തത്.
ഹൈവേയിൽ പാലാഴി റോഡ്  ജംഗ്ഷന് സമീപത്തുവച്ചാണ് ചൊവ്വാഴ്ച പുലർച്ചെ ഇയാൾ നാട്ടുകാരുടെ പിടിയിലാകുന്നത്.
കോട്ടൂളി സ്വദേശിയായ ഇയാൾ വീട്ടുകാ
രുമായി അകന്ന് ഒരു വർഷത്തോളമായി പാലാഴിയിൽ വാടക മുറിയിലാണ് താമ
സിക്കുന്നത്.ഇയാൾ പെയിൻ്റിംഗ് ജോലി
കൾക്ക് പോയിരുന്നതായും സൂചനയു
ണ്ട്. താമസസ്ഥലത്തെക്കുറിച്ച് വ്യക്തമാ
യ വിവരങ്ങൾ പറയാത്തതിനെ തുടർ
ന്നാണ് ഇയാളെയും കൂട്ടി പോലീസ് ഇയാ
ളുടെ മുറിയിലെത്തിയത്. ഇതാണ് അന്വേ
ഷണത്തിൽ വഴിത്തിരിവായതും. 
        മുഖാവരണം, കറുത്ത വസ്ത്രങ്ങൾ, ഓവർ കോട്ട്  മുതലായവയാണ് കണ്ടെടു
ത്തത്.ഇടക്കിടെ ഈ വസ്ത്രങ്ങൾ ധരിച്ച്  ഇയാൾ പുറത്തിറങ്ങാറുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 10മണിയോടെ പാലാ
ഴി പാല ഭാഗത്തും അജ്ഞാതനെ തേടി
നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.    പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ പല
യിടങ്ങളിലും അജ്ഞാതനെ പിടിക്കാൻ നാട്ടുകാർ തിരിച്ചിലിനിറങ്ങുന്നതിനിടെ
യാണ്  ബ്ലാക്ക്മാൻ  വസ്ത്രങ്ങളുമായി യുവാവ് പിടിയിലാവുന്നത്. 

Post a Comment