Header Ads Widget

Responsive Advertisement
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അവർക്കുള്ള അവശ്യവസ്തുക്കൾ  താമസിക്കുന്നിടത്ത് സൗജന്യമായി എത്തിച്ചു നൽകി. അവർക്ക് അവരുടേ
തായ ഭക്ഷണങ്ങൾ സ്വയം പാചകം ചെയ്ത് കഴിക്കാൻ സൗകര്യമൊരു
ക്കുകയാണ് അധികൃതർ. 
ആട്ട, അരി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി ധാന്യങ്ങളടക്കം 14 ഇനങ്ങളാണ് ഇവരുടെ ക്യാമ്പുകളിൽ പഞ്ചായത്തധി
കൃതർ എത്തിക്കുന്നത്. സർക്കാർ ഏജ
ൻസികളാണ് ഇവയെല്ലാം പഞ്ചായത്തിന് ലഭ്യമാക്കുന്നത്.
ഒളവണ്ണ പഞ്ചായത്തിൽ ലഭ്യമായ കണക്കനുസരിച്ച് 1402 പേരാണ് ഇതര സംസ്ഥാന തൊഴിലാളികളായി ഉള്ളത്. ഇതിൽ 429 പേർക്കാണ് പഞ്ചായത്ത് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. ശേഷിക്കുന്നവർക്ക് തൊഴിലുടമകളും കരാറുകാരും ക്ഷേമം ഉറപ്പ് വരുത്തിയി
ട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വിതരണ
ക്രമീകരണത്തിൻ്റെ ഭാഗമായി 429 പേരെ 49 ചെറു ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. അംഗങ്ങൾ കുറവുള്ള ഗ്രൂപ്പിന് 2 ആഴ്ച കാലയളവിലേക്കും മറ്റു ഗ്രൂപ്പുകൾക്ക് ഒരാഴ്ചത്തേക്കുള്ള സാധനങ്ങളും വിതരണം ചെയ്തതായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഒരോ വാർഡിലേയും റാപ്പിഡ് റസ്പോൺസ് ടീമിനാണ് വിതരണ ചുമതല. വ്യാഴാഴ്ച രാത്രി ഏറെ വൈകിയും വാർഡ് മെമ്പർമാരും പ്രസിഡണ്ടും സന്നദ്ധ പ്രവർത്തകരും
ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൽ വിതരണത്തിൻ്റെ തിരക്കിലായിരുന്നു.

Post a Comment