Header Ads Widget

Responsive Advertisement
കൊറോണ ആശങ്കക്കിടയിലും പ്രതീക്ഷ
യുടെ വിളവെടുപ്പ് നടക്കുകയാണ് പെരു
മണ്ണ പഞ്ചായത്തിലെ പാറക്കോട്ട് താഴം കണിവെള്ളരിപ്പാടങ്ങളിൽ.വലിയ പ്രതീ
ക്ഷകളോടെ വിത്തെറിഞ്ഞ കർഷകർ വിളവെടുക്കുന്നത്   ഈ   അടച്ചുപൂട്ടൽ 
നാളുകളിലാണ്.
പെരുമണ്ണ പറക്കോട്ട് താഴം അരീക്കൽ താഴം ഭാഗങ്ങളിൽ കണി വെള്ളരി വിള
വെടുപ്പ് ആരംഭിച്ചുവെങ്കിലും ഈ കോവി
ഡ് നാളുകളിൽ എങ്ങിനെ വിപണനം ചെ
യ്യും എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.  പോയവർഷങ്ങളിൽ പ്രാദേശിക വിപണി 
കളിലേക്ക് മാത്രമല്ല വിദേശങ്ങളിലേക്കും ഇവിടെ നിന്ന് വെള്ളരി കൊണ്ടുപോയി
ട്ടുണ്ട്. ഈ പ്രദേശത്ത് 50വർഷത്തോളമാ
യി മുടങ്ങാതെ  കണിവെള്ളരി കൃഷി നട
ക്കുന്നുണ്ട്.  പ്രദേശത്തെ 29 ഓളം  പരമ്പ
രാഗത  കൃഷിക്കാരടങ്ങുന്ന വള്യാട്ട്   പാട
ശേഖര   സമിതിയുടെ   നേതൃത്തിലാണ് കൃഷി. ഏറെയും പാട്ടത്തിനെടുത്ത വയലിലാണ് കൃഷി നടക്കുന്നത്.
പാകമായ വെള്ളരിയുടെ വിളവെടുപ്പിന് ഇത്തവണ ഹർഷാരവങ്ങളില്ല. പോയവ
ർഷങ്ങളിൽ കുട്ടികളടക്കം കുടുംബസമേ
തമുള്ള  വിളവെടുപ്പ്  ആഘോഷമായിരു
ന്നു.
ഭരതൻ സി.എം,  പുന്നാത്തൂർ   മീത്തൽ ബാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, കെ.വി.
ചന്ദ്രൻ  തുടങ്ങിയവരെല്ലാം  വർഷങ്ങളാ
യി ഇവിടെ കണിവെള്ളരി കൃഷി നടത്തു
ന്നവരാണ്.  ഈ കോവിഡ്പ്ര തിസന്ധിക
ൾക്കിടയിൽ വെള്ളരിക്ക് വിപണി കണ്ടെ
ത്താനാകാതെ വിഷമിക്കുകയാണ് ഇവിട
ത്തെ കർഷകർ. 

Post a Comment