Header Ads Widget

Responsive Advertisement

പന്തീരങ്കാവിനു സമീപം പുളങ്കരയിലാണ് പശു റോഡിലിട്ട ചാണകം നീക്കം ചെയ്ത
പ്പോൾ  ഒപ്പം  ടാർ  ചെയ്ത ഉപരിതലവും അടർന്നു മാറിയത്.  പനമരം അത്താണി റോഡും  പൂളേങ്കര ബണ്ട് റോഡും നവീകരിക്കുന്ന പ്രവർത്തി
കൾ  നടന്നുവരവെ തന്നെ  പ്രവൃത്തിക്ക് ഗുണനിലവാരമില്ലെന്ന ആരോപണമുയ
ർന്നിരുന്നു. റോഡിൻ്റെ അരികുവശം കോ
ൺക്രീറ്റിങ്ങിലും   മാനദണ്ഡങ്ങൾ   പാലി
ക്കാത്തതിനെ    തുടർന്ന്    നാട്ടുകാരുടെ 
പരാതിയെ തുടർന്ന് ഉദ്യേഗസ്ഥർ എത്തി തുടർ പ്രവൃത്തി നിർത്തി വപ്പിക്കുകയും ചെയ്തു.
              എന്നാൽ കോവിഡ് നിനങ്ങളിൽ റോഡരികിൽ കെട്ടിയ പശുക്കൾ റോഡി
ൽ ചാണകമിടുകയും കടുത്ത വെയിലേറ്റ് ഉണങ്ങിയ ചാണകം കൃഷി ആവശ്യത്തി
നായി  ശേഖരിരിച്ചപ്പോഴാണ്  റോഡിൻ്റെ മേന്മ നാട്ടുകാർക്ക് ഒരിക്കൽ കൂടി ബോ
ദ്ധ്യമായത്. ഇരുചക്രവാഹനം   സൈഡ് സ്റ്റാൻ്റ് ചെയ്താൽ പോലും റോഡ് കുഴി
ഞ്ഞു  പോകുന്ന  അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.
   കോഴിക്കോട് ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 48 ലക്ഷത്തോളം രൂപയാ
ണ്  പ്രവർത്തിക്ക്  അനുവദിച്ചിട്ടുള്ളത്. പ്രളയ ശേഷം ദ്രുതഗതിയിൽ മാർച്ചിനു മുമ്പ്  തീർക്കാനുള്ള   വിധം  നടത്തിയ പ്രവർത്തിയാണ് കുപ്രസിദ്ധി നേടുന്നത്.

Post a Comment