Header Ads Widget

Responsive Advertisement
 കോവിഡ്  വ്യാപനത്തെക്കുറിച്ച് ആശങ്ക
വർദ്ധിക്കുമ്പോഴും കോവിഡ് കെയർസെ
ൻററുകളിൽ സന്നദ്ധ സേവനം ചെയ്യുവാ
ൻ  തയ്യാറായി  എത്തന്നവർ നിരവധിയു
ണ്ട് എന്നത് വലിയ ആത്മവിശ്വാസം നൽ
കുന്ന കാര്യമാണ്. ഒളവണ്ണ ഗ്രാമപഞ്ചായ
ത്തിലെ കൊറോണ  കെയർ  സെൻ്ററിൽ സേവന സന്നദ്ധരായി എത്തിയ 26 പേർ
ക്ക്  പഞ്ചായത്ത് ആരോഗ്യവിഭാഗം ആവ
ശ്യമായ പരിശീലനം നൽകി.  മാത്തറ  ഇ.
എം.സ്  ഹാളിൽ  വച്ചാണ്  പരിശീലനം ന
ൽകിയത്. വ്യക്തിഗത  സുരക്ഷാ   മാനദ
ണ്ഡങ്ങൾ, കൊറോണ കെയർ സെൻ്റെറി
ലുള്ളവരുമായി  ഇടപഴകുമ്പോൾ  ശ്രദ്ധി
ക്കേണ്ട കാര്യങ്ങൾ, കൈകഴുകൽ, മാസ് കുകളുടെ ശരിയായ ഉപയോഗം, ശാരീരി
കമായി പാലിക്കേണ്ട അകൽച്ച  എന്നിവ
യെകുറിച്ച് അഡീഷണൽ ഡിഎംഒ. ഡോ.
ആശാദേവി ക്ളാസ്സെടുത്തു.   26 വളണ്ടി
യർമാർക്കും  ആത്മവിശ്വാസം  പകർന്നു നൽകി  ഹെൽത്ത്  ഇൻസ്‌പെക്ടർ അജ
യകുമാർ.എ.കെ.സംസാരിക്കുകയും സം
ശയങ്ങൾക്ക്  മറുപടി  നൽകുകയും  ചെ
യ്തു.   പരിശീല  ക്ലാസുകൾ ലഭിച്ച 26 പേ
രും  ഇനി   ആരോഗ്യ   വളണ്ടിയർമാരായി സന്നദ്ധ സേവകരാവും.
    കേരളത്തിനു പുറത്തു  നിന്നും  എത്തു
ന്നവരെ   നിരീക്ഷണത്തിൽ  വക്കാനായി ഒളവണ്ണ  ഗ്രാമ പഞ്ചായത്തിൽ  നിലവിൽ ഒരു കോവിഡ്   കെയർ സെൻ്റ്റാണ് പ്രവ
ർത്തിക്കുന്നത്.  അനിവാര്യമെങ്കിൽ  100 കിടക്കകൾ  വരെ  ഒരുക്കാനാകും  വിധം വിവിധ  കെട്ടിടങ്ങളും ഏറ്റെടുത്ത്  സൗക
ര്യമൊരുക്കിയിട്ടുണ്ട്.      ഇതിനോടകം  69 പേരാണ്  ഇതര സംസ്ഥാനങ്ങളിൽ നിന്നു
മായി  എത്തിയത്.     ഇവരിൽ  64  പേരും സ്വന്തം വീടുകളിലാണ്  നിരീക്ഷണത്തിൽ കഴിയുന്നത്. 
     പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി, മെഡിക്കൽ ഓഫീസർ  സാജീതാ  ബീഗം, 
പഞ്ചായത്ത്  സെക്രട്ടറി  അനിൽകുമാർ,
മനോജ്  പാലാത്തൊടി,  സ്ഥിരം  സമിതി ചെയർമാൻമാർ,     വാർഡ്   മെബർമാർ, 
 C C C യുടെ ചാർജ്ജ് വഹിക്കുന്ന വാർഡ് മെബർ ജയരാജൻ, JHI.അലി.ടി.ആർ.പി.
രാമചന്ദ്രൻ  തുടങ്ങിയവർ ചടങ്ങിൽ  സം
സാരിച്ചു.

Post a Comment