ഒളവണ്ണ പഞ്ചായത്തിൽ കോവിഡ് നിയ
ന്ത്രണങ്ങൾ ശക്തമാക്കുന്നു - കമ്പിളിപ്പ
കമ്പിളിപ്പറമ്പ് സ്വദേശിയായ പാർസൽ ലോറി ഡ്രൈവർക്ക് കോവിഡ് 19 സ്ഥി
തീകരിച്ച സാഹചര്യത്തിലാണ് കമ്പിളി
പറമ്പ് വാർഡിനെ നിയന്ത്രിത മേഘല
യാക്കിയത്. സമൂഹ വ്യാപന സാദ്ധ്യത
ഇല്ലാതാക്കൽ ലക്ഷ്യമിടുന്ന കൻ്റയിൻ
മെൻറ് സോൺ നിയന്ത്രണങ്ങൾ ബുധ
നാഴ്ച രാവിലെയോടെ നിലവിൽവരും.
കോഴിക്കോട് നിന്നും പാർസലുകയുമാ
യി ബാംഗളൂർ പോയി മടങ്ങുന്ന വാഹന
ത്തിലെ ഡ്രൈവർക്കാണ് കോവിഡ് 19
സ്ഥിതീകരിച്ചത്. ഈ മാസം 24ന് നാട്ടിൽ
എത്തിയപ്പോൾ ശരീരവേദനയും ചെറി
യ പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം 25 ന് കോഴിക്കോട് ബീച്ച് ആശു
പത്രിയിൽ എത്തുകയായിരുന്നു. ആദ്യ ടെസ്റ്റ് തന്നെ പോസറ്റീവായെങ്കിലും തുടർ
ടെസ്റ്ററുകളും നടത്തി ഫലം സ്ഥിതീകരിച്ചി
ട്ടുണ്ട്. 25ന് തന്നെ ചികിത്സക്കായി ആശു
പത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇദ്ദേഹത്തിൻ്റെ ഭാര്യയേയും കുട്ടികളേ
യും ബുധനാഴ്ച കോവിഡ് ടെസ്റ്റിന് വിധേ
യരാക്കും. ഇയാൾ താമസിക്കുന്ന കമ്പിളി
പ്പറമ്പ പ്രദേശത്തെ 50ഓളം പേരിൽ നിന്ന് വരുംദിവസങ്ങളിൽ ശ്രവം ശേഖരിച്ച് കോ
വിഡ് 19 പരിശോധന നടത്തുമെന്നും ആ
രോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനായുള്ള വിവരശേഖരണം നടന്നുവ രികയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡ
ൻ്റും ആരോഗ്യ പ്രവർത്തകരും രാത്രി ഏ
റെ വൈകിയും സ്ഥലത്തുണ്ട്.
കണ്ടയിൻമെൻ്റ് സോണിൽ കടുത്ത നിയ
ന്ത്രണങ്ങൾ ഉണ്ടാകും. അവശ്യ സർവ്വീസ്
അല്ലാത്ത യാത്രകൾ അനുവദിക്കില്ല. ക
ൻ്റയിൻമെൻ്റ് സോണിലേക്കാ പുറത്തേ
ക്കോ യാത്രകൾ പാടില്ല. വാർഡിൻ്റെ അ
തിർത്തികളിൽ റോഡുകൾ അടക്കും. നി
യന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതി
രെ കർശനമായ നടപടിയും ഉണ്ടാകുമെ
ന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകീട്ടാണ് ഒളവണ്ണ പഞ്ചായത്തി
ലെ കമ്പിളിപ്പറമ്പ് വാർഡ് കൻ്റയിൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കോ
ഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവിറ
ങ്ങിയത്. ജൂൺ 5 മുതലുള്ള ഒരാഴ്ചക്കാ ലം ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുഴുവനാ
യും കൻ്റയിൻമെൻ്റ് സോണായിരുന്നു.
കൻ്റയിൻമെൻ്റ് സോണിലെ നിർദ്ദേശങ്ങ
ളെല്ലാം അനുസരിക്കണമെന്നും കോവി
ഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സ
ഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദേശത്തെ ജനങ്ങളോട് അ
ഭ്യർത്ഥിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ