Header Ads Widget

Responsive Advertisement
 നാഷണൽ  ഹൈവേ 66 ൽ പന്തീരങ്കാവി
ന്  സമീപം  അപകടം  വരുത്തി  നിർത്താ
തെ  കടന്ന കാർ കണ്ടെത്താൻ അന്വേഷ
ണം  ഊർജിതമാക്കി  പൊലീസ്.   ഇതിനാ
യി  പ്രത്യേക  സംഘത്തെ  രൂപീകരിച്ചാണ്
അന്വേഷണം   പുരോഗമിക്കുന്നത്.  അപ
കടത്തിൽ   ഓട്ടോ  ഡ്രൈവർ മരണപ്പെടു
കയും  യാത്രികർക്ക്     ഗുരുതരമായ പരി
ക്കു പറ്റുകയും ചെയ്തിരുന്നു. അപകടമു
ണ്ടാക്കിയ  കാറിനെ   കണ്ടെത്താൻ  പൊ
തുജനങ്ങളുടെ   സഹായവും     പൊലീസ് തേടിയിട്ടുണ്ട്. പന്തീരങ്കാവ്  പൊലീസിൻ്റെ
ഫേസ്ബുക്ക് പേജിൽ ഇതിനായി  പോസ്റ്റ്
ചെയ്തിതിട്ടുള്ള കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ.....

പ്രിയമുള്ളവരെ പൊതുജനങ്ങളിൽ നിന്ന് വളരെ വലിയ പിന്തുണ ഇപ്പോൾ പോലീസിന് ലഭിക്കുന്നുണ്ട്,,,,,
പന്തീരങ്കാവ് പോലീസിന് പ്രത്യേകിച്ചും,, 
അതിലുള്ള സന്തോഷം നിങ്ങളെ അറിയിക്കുന്നു,, 
പന്തീരങ്കാവ് പോലീസിന് ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിന് ഈ ഫേസ് ബുക്ക് പേജും വളരെ സഹായകരമായിട്ടുണ്ട്,,, 
ഇപ്പോൾ നിങ്ങളുടെ ഒരു സഹായം തേടികൊണ്ടുള്ളതാണ് ഈ പോസ്റ്റ്,,,,,
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളുടേയും സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു
കഴിഞ്ഞ 13.06.2020 തിയ്യതി രാത്രി 07.30 മണിയോടെ പന്തീരങ്കാവ് ബൈപ്പായിൽ കൊടൽ നടക്കാവ് പെട്രോൾ പമ്പിന് സമീപം വെച്ച് രാമനാട്ടുകര ഭാഗത്തുനിന്ന് തൊണ്ടയാടു ഭാഗത്തേക്ക് ഓടിച്ചുവന്ന ഒരു ഓട്ടോറിക്ഷക്ക് പിന്നിൽ അതേ ദിശയിൽ വന്ന ഒരു കാർ ഇടിക്കുകയും ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേൽക്കുകയും ഓട്ടോഡ്രൈവർ അന്നുതന്നെ മരണത്തിന് കീഴടങ്ങുകയുമുണ്ടായി,,, 
  അശ്രദ്ധകൊണ്ടും അമിതവേഗതകൊണ്ടും റോഡുകളിൽ അപകടം ഉണ്ടാകുന്നതും ആളുകളുടെ ജീവൻ പൊലിയുന്നതിനും,, മരണപ്പെട്ടവർ നമ്മുടെ വേണ്ടപെട്ടവരല്ലായെങ്കിൽ നമുക്കിന്ന് വലിയ വാർത്തകളല്ലാതായി മാറിയിരിക്കുന്നു,,,, 
 അപകടങ്ങൾ ഉണ്ടാക്കുന്നവർ അത് ചെയ്യണം എന്നലക്ഷ്യത്തോടെ ചെയ്യുന്നതല്ല,,,
 സംഭവിച്ചുപോകുന്നതാണ് പക്ഷെ അപകടമുണ്ടാക്കിയ വാഹനം മനുഷ്യർ റോഡിൽ വീണ് കിടക്കുന്നത് കണ്ടിട്ട് തനിക്ക് വരുന്ന നിയമപ്രശ്നങ്ങളിൽ നിന്ന് രക്ഷപെടുന്നതായി നിഷ്കരുണം നിർത്താതെ ഓടിച്ചുപോയാൽ അവരെ നമുക്ക് മനുഷ്യൻ എന്ന് വിളിക്കാമൊ??? 
അത്തരമൊരു നീച പ്രവർത്തിയാണ് ആ ഓട്ടോയിലിടിച്ച് അപകടമുണ്ടാക്കിയ കാർ ഡ്രൈവർ ചെയ്തത്,,,,, 
അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഈ സമൂഹത്തിൻറ ആവശ്യമാണ്,,, 

 അതിനായി എല്ലാരീതിയുള്ള അന്വേഷണവും കോഴിക്കോട് സിറ്റി പോലീസ് നടത്തുന്നുണ്ട് ,,,,

അതിലേക്കായി നിങ്ങളുടെ സഹായവും ഞങ്ങൾ തേടുന്നു,,,

    തട്ടിച്ച് നിർത്താതെ പോയത് വെള്ള ആൾട്ടോ 800 കാറാണ് ,,,

  കാർ രാമനാട്ടുകര ഭാഗത്ത് നിന്ന് തൊണ്ടയാട് ഭാഗത്തേക്കാണ് സംഭവം കഴിഞ്ഞ് ഓടിച്ച് പോയത്,,,,

   കാർ ഒരേദിശയിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനുള്ള ശ്രമത്തിൻറ ഭാഗമായാണ് ഓട്ടോയിൽ തട്ടിയത് എന്നതിനാൽ കാറിൻറ ഇടതുവശത്ത് പരിക്ക് കാണും,,,,

  ഇത്തരത്തിൽ സംശയം തോന്നുന്ന ഏതെങ്കിലും വാഹനത്തിൻറ വിവരം ലഭിച്ചാൽ 
പന്തീരങ്കാവ് സ്റ്റേഷനിലെ 0495-2437300 എന്ന നമ്പറിലോ,  (9947711502-IP Pantheerankavu)( 8086530022- SI Pantheerankavu) നമ്പറുകളിലോ അറിയിക്കുക,,, 

വിവരം ലഭിക്കുന്നതിന് ശ്രമിക്കുക,,, 

നിങ്ങളറിയിക്കുന്ന വിവരം നിങ്ങളുടെ താൽപര്യപ്രകാരം തീർത്തും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും,,,  
 
  വാഹനം ഓടിച്ചയാളുടെയോ കൂടെ ഉണ്ടായിരുന്നവരുടേയോ ശ്രദ്ധയിൽ ഈ പോസ്റ്റ് എത്തുന്നുവെങ്കിൽ നിങ്ങൾക്ക് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാവുന്നതും നിയമനടപടികൾ ലഘൂകരിക്കാവുന്നതുമാണ്,,,,, 

ഈ പോസ്റ്റ് maximum  ആളുകളിൽ എത്തിക്കുന്നതിനും കാർ ഡ്രൈവറെ കണ്ടെത്തുന്നതിനും മുഴുവൻ പേരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,,,,

മരണപ്പെട്ട വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്

പന്തീരങ്കാവ് പോലീസ് ,,,,,

Post a Comment