Header Ads Widget

Responsive Advertisement
കോഴിക്കോട് ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 32 കോവിഡ് 19 പോസിറ്റീവ് കേസുകളിൽ 2 പേർ ഒളവണ്ണ പഞ്ചായത്തിൽ. 44 ഉം 42 ഉം വയസുള്ള ഇരുവർക്കും വിദേശയാത്രാ ബന്ധവും ഉണ്ട്. ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. ഗൾഫിലേക്ക് മടങ്ങുമ്പോൾ നൽകേണ്ട 'കോവിഡില്ല' സർട്ടിഫിക്കറ്റിനായി സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് മറ്റൊരാൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചത്. ഇദ്ദേഹം മാസങ്ങൾക്ക് മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. ഇദ്ദേഹത്തോട് സമ്പർക്കത്തിലായ കുടുബാംഗങ്ങൾ നിരക്ഷണത്തിലാണ്. ഇവരുടെ വ്യക്തമായ സമ്പർക്കപ്പട്ടിക തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നാണ് സൂചന. 
അതേ സമയം ഒളവണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജൂലൈ18 ശനിയാഴ്ച്ച 100 പേരിൽ ശ്രവ പരിശോധന നടത്തും. RTPCR ടെസ്റ്റാണ് നടത്തുന്നത്. 3 ദിവസത്തിനു ശേഷമായിരിക്കും ഫലം ലഭ്യമാവുക. സി.എച്ച് സി യിലെ പ്രത്യേകം പരിശീലനം
നേടിയ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ശ്രവം ശേഖരിക്കുക. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുക. സമൂഹ വ്യാപന ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ വർദ്ധിപ്പിക്കുന്നത്. ജൂലൈ 16ന് നടത്തിയ 67 കോവിഡ് 19 ആൻറീജൻ ടെസ്റ്റുകളിൽ 66 ഉം നഗറ്റീവായിരുന്നു.

Post a Comment