22-07-2020.
പന്തീരാങ്കാവ്:
ഒളവണ്ണയില്‍ കൊറോണ ചികിത്സക്കായുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ രണ്ട്
ദിവസങ്ങള്‍ക്കം ആരംഭിക്കുമെന്ന് അധികൃതർ. 100 കിടക്കകളുള്ള സെൻ്ററാണ് സജ്ജീകരിക്കുന്നത്.
കൈമ്പാലത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ ഇംഗ്ലീഷ് സ്കൂൾ കെട്ടിടമാണ് കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററാക്കുന്നത്. കെട്ടിടത്തിൽ സൗകര്യമൊരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.പഞ്ചായത്തിൽ എം.എൽ.എ.പി.ടി.എ റഹീം ബുധനാഴ്ച വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.
ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പുതിയ
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും
വാര്‍ഡ് ആര്‍.ആര്‍.ടികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച അധ്യാപകര്‍
ഗ്രാമപഞ്ചായത്തുമായും പോലീസ് അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം
നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകർച്ചവ്യാപന നിരോധന നിയമപ്രകാരം
കേസെടുക്കും. തെരുവ് കച്ചവടങ്ങള്‍ അനുവദിക്കില്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍
ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.
തങ്കമണി, വൈസ് പ്രസിഡന്‍റ് പി. മനോജ്, ക്ഷേകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ്, സെക്രട്ടറി ടി. അനില്‍ കുമാര്‍, പന്തീരങ്കാവ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ്, നല്ലളം സബ് ഇന്‍സ്പെക്ടര്‍ യു. സനീഷ്, കെ. ബൈജു, എന്‍. സുജിത് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ