ഒളവണ്ണ വാർഡ് 7 ഉം കൻറയിൻമെൻ്റ് സോൺ ആയി. ഇതോടെ ഒളവണ്ണ
ഗ്രാമ പഞ്ചായത്തിലെ പാലാഴി ഈസ്റ്റ് (വാർഡ് 4 )ഉം പൂളേങ്കര (വാർഡ് 7 ) ഉം
കൻ്റയിൻമെൻ്റ് സോണായി. ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ
താൽകാലിക ശുചീകരണ ജീവനക്കാരി
കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ചികിത്സയിലുകള്ള (പാലാഴി ഈസ്റ്റ് ) ഒളവണ്ണ നാലാം വാർഡിലെ
44 കാരൻ്റെ പ്രഥമ സമ്പർക്കപ്പട്ടികയിലെ 3 പേർക്ക് കോവിഡ് സ്ഥിതീകരിച്ചത് ഞായറാഴ്ച ബീച്ച് ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലാണ്. നാലര,11, 19 വയസുകളിലുള്ള ഇവരെയാണ് തുടർന്ന് മുക്കത്തെ FLTC യിലേക്ക് മാറ്റിയത്. കൃസ്ത്യൻ കോളജ് ഹയർ സെക്കണ്ടറി സ്കൂളിൽ കീം പരീക്ഷ എഴുതിയതിനു ശേഷം ഞായറാഴ്ച ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് 19 വയസുള്ള വിദ്യാർത്ഥിക്ക് കോവിഡ് 19 സ്ഥിതീകരിച്ചത്.
ഒളവണ്ണ CHC പന്തീരങ്കാവിൽ നടത്തിയ RTPCR പരിശോധനയിലാണ് ആശുപത്രിയിലെ തന്നെ ശുചീകരണ ജീവനക്കാരിയുടെ ഫലം പോസിറ്റീവായത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ 10 ദിവസത്തോളം രോഗിയായ ബന്ധുവിനൊപ്പം കൂട്ടിരിപ്പിലായിരുന്നു. ജൂലൈ 18 ശനിയാഴ്ച പന്തീരങ്കാവിൽ 106 പേരുടെ ശ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. ഇതിൽ ഇതുവരെ 7 പോസിറ്റീവ് കേസുകളാണ് സ്ഥിതീകരിച്ചത്. ശേഷിക്കുന്ന ഫലങ്ങൾ
വരും ദിവസങ്ങളിൽ ലഭ്യമാകും.
ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ
CHC യില മുഴുവൻ ജീവനക്കാരിലും ബുധനാഴ്ച രാവിലെയോടെ കോവിഡ് 19 ആൻറീജൻ ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രി ടെക്നീഷ്യനും കോവിഡ് സ്ഥിതിരകിച്ചതിനെ തുടർന്ന ചികിത്സയിലാണ്. ഇയാൾ താമസിച്ചിരുന്ന പൂളേങ്കര ഭാഗമുൾപ്പെടുന്ന പൂളേങ്കര വാർഡാണ് ഒടുവിൽ നിയന്ത്രിത മേഘലയാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ