Header Ads Widget

Responsive Advertisement

ദിനംപ്രതി കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ വാർഡ് RRT യുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച പരിശോധന 13.7.2020 തിങ്കളാഴ്ച മുതൽ ശക്തമാക്കി. വാർഡ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടം പുതുതായി ചുമതലപ്പെടുത്തിയ ജീവനക്കാർ, വളണ്ടിയർമാർ എന്നിവർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാം പരിശോധന തുടരും. സാമൂഹ്യ അകലം പാലിക്കൽ, ശരിയായ രീതിയിൽ മാസക് ധരിക്കൽ, കടകളിലെയും സ്ഥാപനങ്ങളിലെയും കോവിഡ് 19 പ്രതിരോധ സംവിധാനം എന്നിവ പരിശോധിച്ച് നിയമ നടപടികൾ
സ്വീകരിക്കും. കോവിഡ്  നിയന്ത്രണങ്ങൾ ലംഘിിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് ശുപാർശ സമർപ്പിക്കുന്നതിന് സ്ക്വാഡുകൾക്ക് അധികാരവും നിർദ്ദേശവും നൽകിയിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച്  പ്രവർത്തിക്കാത്ത സ്ഥാഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും. സമുഹ വ്യാപന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി  സ്വമേധയാ സഹകരിക്കണമെന്നും
അല്ലാത്തപക്ഷം കർശന നടപടി ഉണ്ടാകുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Post a Comment