പന്തീരങ്കാവിൽ അനോഫിലിസ് കൊതുകളുടെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്.
കോഴിക്കോട് സോണൽ എൻ്റെമോളജി യൂണിറ്റ് ഒളവണ്ണ പഞ്ചായത്തിലെ പന്തിരങ്കാവിൽ നടത്തിയ പരിശോധനയിലാണ് മലമ്പനിക്ക് കാരണമാകുന്ന അനോഫിലിസ്
സ്റ്റീഫൻസി കൊതുകുകളെയും ലാർവകളെയും കണ്ടെത്തിയത്. കൂടാതെ ക്യൂലക്സ് കൊതുകുകളെയും ഇവയുടെ ലാർവകളെയും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം പന്തീരങ്കാവ് വെസ്റ്റ്
ഭാഗത്ത് ഒരാൾക്ക് മലമ്പനി സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ഈ ഭാഗങ്ങളിൽ തുടർച്ചയായി പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
എൻ്റമോളജി യൂണിറ്റ് അംഗങ്ങളായ ശരത്, അഹല്യ, അനുശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്ന പരിശോധന. ഒളവണ്ണ ഹെൽത്ത് ഇൻസ്പക്ടർ അജയ്കുമാർ, പ്രസിഡണ്ട് കെ.തങ്കമണി, ജെ.എച്ച്.ഐ സ്മിത വാർഡ്മെമ്പർ ഹർഷ ലത തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. രാത്രി കാലങ്ങളിലാണ് അനോ ഫിലിസ് കൊതുകളുടെ സാന്നിദ്ധ്യം മനസിലാകുക എന്നതിന്നാൽ രാത്രി 9 മണിയോടെയാണ് സംഘം മടങ്ങിയത്.
പ്രദേശത്തെ കൊതുകുകളുടെ സാന്ദ്രതാപഠനവും നടക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ