രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. ഇന്ന് രാവിലെ ലക്ഷണങ്ങൾ ഉണ്ടെന്ന് വാർസ് റാപ്പിഡ് റസ്പോൺസ് ടീം വിവരം അറിയിച്ചതിനെ തുടർന്ന് ഒളവണ്ണ പഞ്ചായത്ത് പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തുടർന്ന് കോഴിക്കോട് ജില്ലാ സർവ്വേയലൻസ് ഓഫീസർ ഡോ.ആശാദേവിയുടെ ഉടപെടലിനെ തുടർന്ന് ലക്ഷണങ്ങൾ പ്രകടിപ്പിച്ച 5 പേർക്കും അടിയന്തിരമായി കോവിഡ് 19 ആൻറീജൻ ടെസ്റ്റ് നടത്തുവാൻ ബീച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കി. പരിശോധന നടത്തിയ അഞ്ച് പേരിൽ നാലര, പതിനൊന്ന്, പത്തൊമ്പത് വയസുള്ള 3 പേരാണ് പോസിറ്റീവ് ആയത്. ഇതോടെ വാർഡ് 4 ൽ മാത്രം 4 പേർ പോസിറ്റിവായി. കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ മുക്കത്തുള്ള എഫ്.എൽ.ടി.സി യിലേക്ക് ചികിത്സക്കായി കൊണ്ടുപോയി.
മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് മടങ്ങിയ, ഗൾഫിലേക്ക് തിരികെ പോകാൻ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായ 44 കാരൻ്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ
വീട്ടിലെ അംഗങ്ങൾ ഉൾപ്പെട്ട 14 പേരാണ് ഉള്ളത്. കൂടാതെ റൂട്ട് മാപ്പനുസരിച്ചു 15 പേരുടെ സമ്പർക്കവും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തവരും ഇതിൽ ഉൾപ്പെടും. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരിൽ പരിശോധന നടത്തുമെന്നും അറിയുന്നു.ഒളവണ്ണ പഞ്ചായത്തിൽ ഇതുവരെ 18 പേർക്കാണ് കോവിഡ് 19 പോസിറ്റീവ് ആയത്. ചികിത്സക്ക് ശേഷം 11 പേർ വിട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ