Header Ads Widget

Responsive Advertisement

ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കടകളിൽ കവർച്ച നടത്തിയ പ്രതി പിടിയിലായി.  ഒളവണ്ണ കമ്പിളിപ്പറമ്പ കമ്പിളിത്തൊടി ടി.സി.സല്‍മാന്‍ ഫാരീസ് (26) ആണ് പൊലീസിൻ്റെ പിടിയിലായത്.  മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ കുത്തിത്തുറക്കാന്‍ ശ്രമിച്ചതും ഇയാളാണെന്ന് പൊലീസ്. കോഴിക്കോട് സൗത്ത് എ സി യുടെ പ്രത്യേക സ്ക്വാഡും  പന്തീരാങ്കാവ് പോലിസും ചേർന്ന് നടത്തിയ  അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് ഗോവിന്ദപുരത്തെ ഒരു ലോഡ്ജിൽ നിന്നാണ് പന്തീരങ്കാവ് സി.ഐ.ബൈജു കെ ജോസ് പ്രതിയെ പിടികൂടിയത്.
തുടർന്ന് പ്രതിയേയുമായി മാത്തറിയിൽ എത്തി തെളിവെടുപ്പ് നടത്തി.
ഒളവണ്ണ മാത്തറയിലെ 11 കടകളിൽ കള്ളൻ കയറിയിരുന്നു.  മൂന്ന് കടകളിൽ നിന്നായി രണ്ടു ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. മാത്തറയിലെ ഫാത്തിമ ബിൽഡിംഗ്, എടക്കാട് ബിൽഡിംഗ്,  അവന്യ ആർക്കേഡ്, കെ.പി.സ്റ്റോർ ജനറൽ മർച്ചന്‍റ് , സിയാദ് ട്രേഡേഴ്സ്, ജന സേവന പോളിക്ലിനിക്ക് തുടങ്ങിയവയിലാണ് പൂട്ട് തകർത്ത് മോഷണം നടത്തിയത്. മോഷണം നടന്ന കടകളിൽ നിന്ന് ലഭിച്ച സിസി.ടിവി ദൃശ്യങ്ങളും മാങ്കാവ് ബാങ്കിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായി.

Post a Comment