Header Ads Widget

Responsive Advertisement
പന്തീരങ്കാവ് അയ്യപ്പ മഠത്തിനു സമീപമുള്ള കടയുടെ ഷട്ടർ തകർത്ത് മോഷണം. ഹാർഡ് വേർ, സാനിറ്ററി, ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന
 ലീ ഗാമാ ട്രേഡേർഡിലാണ് കള്ളൻ കയറിയത്. തിങ്കളാഴ്ച രാത്രിയിലാണ് കടയുടെ ഷട്ടർ തകർത്ത് മോഷണം നടന്നത്.  സ്ഥാപനത്തിൻ്റെ പൂട്ടുകൾ തകർക്കാതെ ഷട്ടർ ഏതോ വാഹനമുപയോഗിച്ച് വലിച്ചുയർത്തിയ നിലയിലാണ്. കടയിൽ നിന്നും ഏതാണ്ട് 2 ലക്ഷത്തോളം  രൂപയുടെ സാധനങ്ങൾ നഷടപ്പെട്ടതായാണ് ഉടമകളുടെ വിലയിരുത്തൽ. കടയിൽ CC ടി വി ക്യാമറകൾ ഉണ്ടെങ്കിലും അകത്ത് കയറിയ കള്ളൻ അനുബന്ധ ഉപകരണങ്ങളടക്കം മോഷ്ടിച്ചാണ് സ്ഥലം വിട്ടത്. എന്നാൽ സമീപത്തെ അയ്യപ്പ മഠത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യത്തിൽ കാണുന്ന ഒരു സ്ത്രീയടക്കം രണ്ടു പേരാണ് മോഷ്ടാക്കളെന്നാണ് അനുമാനം. ഇവർ  വരുന്നതും ബൈക്കിൽ പോകുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്തീരങ്കാവ് പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
സമീപകാലത്ത് പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന എല്ലാ മോഷണ കേസുകളിലെയും പ്രതികകളെ ദിവസങ്ങൾക്കകം അകത്താക്കിയ ചരിത്രമാണ് പോലീസിനുള്ളത്.

Post a Comment