Header Ads Widget

Responsive Advertisement
കുടത്തും പാറ:
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ധനുഷ് സമൃദ്ധി പദ്ധതിയുടെ ഭാഗമായി വർഷ വിഭാഗത്തിൽ പെടുത്തി നിർമ്മിച്ച ജലസംഭരണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി ഉത്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ പെടുത്തി വാർഡ് 21 എം.ജി നഗറിൽ പെടുന്ന കൂടത്തുംപാറ ചുള്ളിയോട്ട് വേണുഗോപാലിൻ്റെ വീട്ടിലാണ് ജലസംഭരണി നിർമ്മിച്ചത്.പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ പെടുത്തി 185000 രൂപയാണ് ഇതിനായി വകയിരുത്തിയത്. ടെറസിൽ ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് സംഭരിക്കുകയും കിണർ റീചാർജും ചെയ്യാനും കഴിയുംവിധവുമാണ് ജലസംഭരണിയുടെ നിർമ്മാണം. 16500 ലിറ്ററാണ് സംഭരണ ശേഷി. ഉത്ഘാടന ചടങ്ങിൽ വാർസ് മെമ്പർ ഷിബു, MGNREGA എൻജിനീയർ ജിഥുൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment