Header Ads Widget

Responsive Advertisement
കോവിഡ് 19 തീവ്ര വ്യാപനത്തെ തുടർന്നാണ്  ഒളവണ്ണ പഞ്ചായത്തിനെ പൂർണ്ണമായും കൻ്റയിൻമെൻ്റ് സോണാക്കിയത്.പുതിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 13 വാർഡുകളെ സോണിൽ നിന്നും ഒഴിവാക്കി കോഴിക്കോട് ജില്ലാ കലക്ടർ 13 ആഗസ്ത് 2020 ന് ഉത്തരവായി.
 2020 ജൂലൈ 24 മുതലാണ് രണ്ടാമതും ഒളവണ്ണ കൻറയിൻമെൻ്റ് സോണായത്. തുടർന്നുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനവുകയും അവശ്യ സർവ്വീസുകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടക്കുകയും ചെയ്തു. ഇതിനിടയിൽ കോവിഡ് 19റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശം മാത്രം ഉൾപ്പെടുന്ന മൈക്രോ കൻ്റയിൻമെൻ്റ് സോൺ എന്ന നിർദ്ദേശം വരികയും ചെയ്തിരുന്നു. എന്നാൽ കൻ്റയിൻമെൻ്റ് സോണായി രണ്ടാഴ്ച പിന്നിട്ടതോടെ തന്നെ നിയന്ത്രണങ്ങൾ മറികടന്ന് ചില സ്ഥാപനങ്ങൾ തുറക്കുകയുണ്ടായി. മാത്രമല്ല രണ്ടാം വാർഡിൽ ചിലർക്ക് മാനദണ്ഡങ്ങൾ മറികടന്ന് പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയത് വലിയ പ്രതിഷേധത്തിനും കാരണമായി. കോവിഡ് കേസുകളില്ലാത്ത വാർഡുകളെ സോണിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. വ്യാപാരി സമൂഹവും ഈ ആവശ്യവുമായി രംഗത്തുവന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാഴി യൂണിറ്റ് ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. 19 ദിവസം കടകൾ അടഞ്ഞ് കിടന്നതോടെ വ്യാപാരികളും ജീവനക്കാരും ദുരിതത്തിലാണെന്നും  കേസുകൾ ഇല്ലാത്ത സാഹചര്യത്തിൽ നിയന്ത്രണത്തിൽ നിന്നും മേഘലയെ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ്ണക്ക്
പാലാഴി യൂണിറ്റ് പ്രസിഡൻറ് സെയ്താലി, അബ്ദുൾ റഷീദ്, അബൂബക്കർ ,അനിൽകുമാർ, ഇ പി ഹനീഫ, ബീന തുടങ്ങിയവർ നേതൃത്വം നൽകി. 
കോവിഡ് കേസുകളില്ലാത്ത വാർഡുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവനുവദിക്കണമെന്ന ആവശ്യവുമായി വരും ദിവസങ്ങളിൽ പന്തീരങ്കാവിലും കുന്നത്തുപാലത്തുമടക്കം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമൊരുക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു.
എന്നാൽ ഇന്നത്തെ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവു വന്നതോടെ  ഒളവണ്ണയിലെ 2,3,4,5,6,7, 9, 13, 14, 16, 18, 21, 22 എന്നീ വാർഡുകളാണ് കൻറയിൻമെൻ്റ് സോണിൽ നിന്നും ഒഴിവായത്.

Post a Comment