Header Ads Widget

Responsive Advertisement
കുന്നത്ത്പാലം:
ഒളവണ്ണ കന്നത്തുപാലത്തിനു സമീപം പ്രവർത്തിക്കുന്ന ഇരിങ്ങല്ലൂർ കയർ വ്യവസായ സഹകരണ സംഘത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2020 ആഗസ്റ്റ് 27 ന് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
45.5 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനായി അനുവദിച്ചത്. 1980 ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് നിലവിലെ കെട്ടിടം ഉത്ഘാടനം ചെയ്തിരുന്നത്. കാലപ്പഴക്കം കൊണ്ട് കെട്ടിടം തകർച്ചാഭീഷണിയിലാണ്. കഴിഞ്ഞ രണ്ട് പ്രളയങ്ങളും പ്രഹരമേൽപിച്ചതോടെ കെട്ടിടം ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിയി. പ്രദേശം ഡാറ്റാ ബാങ്കിൽപ്പെട്ടതിനാൽ കെട്ടിട നിർമ്മാണം നീണ്ടു പോയെന്നും ഇപ്പോൾ തരം മറ്റിയ ശേഷമാണ് പ്രവ്വത്തികൾ ആരംഭിക്കുന്നതെന്നും  ഉത്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

 ഇരിങ്ങല്ലൂർ കയർ വ്യവസായ സഹകരണ സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്ക് വർഷങ്ങളോളം നേതൃത്വ പരമായും  പ്രസിഡണ്ടായും പ്രവർത്തിച്ച കണ്ടക്കുട്ടിയേട്ടൻ്റെ ഓർമാ ക്കായി കെട്ടിടത്തിന് സഖാവിൻ്റെ പേര് നൽകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.  കുന്നത്തുപാലത്തു നിന്നും കൂടത്തുംപാറയിലേക്കുള്ള റോഡിൽ വില്ലേജ്ഓഫീസിനു സമീപത്താണ് സംഘത്തിൻ്റെ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. 
ഉത്ഘാടന ചടങ്ങിൽ കയർ വ്യവസായ സഹ സംഘകരണസംഘം
 പ്രസിഡണ്ട് എം.എം.ദാസൻ, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് പാലാത്തൊടി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ഉഷ, ബ്ലോക് പഞ്ചായത്ത് മെമ്പർ വി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

Post a Comment